കേരളം

kerala

ഇന്ത്യക്കും വിന്‍ഡീസിനും നിർണായകം

By

Published : Dec 21, 2019, 7:42 PM IST

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ഞായറാഴ്‌ച തുടക്കമാകും. ജയിക്കുന്നവർക്ക് പരമ്പര

IND vs WI  Cuttack  Indian cricket team  Team India  ഇന്ത്യ vs വെസ്‌റ്റ് ഇന്‍ഡീസ് വാർത്ത  കട്ടക്ക് വാർത്ത  ടീം ഇന്ത്യ വാർത്ത
ടീം ഇന്ത്യ

കട്ടക്ക്:വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം നടക്കുന്ന കട്ടക്കിലെ സ്റ്റേഡിയത്തില്‍ കൂറ്റന്‍ സ്കോര്‍ ഉയര്‍ന്നേക്കുമെന്ന് സൂചന. പിച്ച് ബാറ്റ്സ്മാന്‍മാരെ തുണക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് കൂറ്റന്‍ അടികൾ ഉണ്ടാകുമെന്ന പ്രതീക്ഷ ഉയരുന്നത്. ഞായറാഴ്‌ച്ച ഉച്ചക്ക് 1.30-നാണ് മത്സരം ആരംഭിക്കുക.

മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സംഘവും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. നായകന്‍ വിരാട് കോലി, മധ്യനിര ബാറ്റ്സ്‌മാന്‍ ശിവം ദുബെ, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ തുടങ്ങിയവരാണ് നെറ്റ്സില്‍ പരിശീലനം നടത്തിയത്. ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കുന്ന സാഹചര്യത്തില്‍ ഇരു ടീമുകൾക്കും നാളത്തെ മത്സരം നിർണായകമാണ്.

ABOUT THE AUTHOR

...view details