മുംബൈ: ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാകും. കുല്‍ദീപ് യാദവിന് പകരം ടി നടരാജൻ ടീമില്‍ ഇടംനേടി. ഇംഗ്ലണ്ട് നിരയില്‍ ടോം കറന് പകരം മാർക്ക് വുഡ് ടീമിലെത്തി. പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയും രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടും ജയം നേടി.
മൂന്നാം ഏകദിനം; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട്
ഇരു ടീമുകള്‍ക്കും നിര്‍ണായകമായ മത്സരമാണ് ഇന്നത്തേത്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര
മൂന്നാം ഏകദിനം; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട്
ടീം: ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഷർദ്ദുല്‍ താക്കൂർ, ഭുവനേശ്വർ കുമാർ, പ്രസീദ് കൃഷ്‌ണ, ടി നടരാജൻ
ഇംഗ്ലണ്ട്: ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്‌സ്, ഡേവിഡ് മലാൻ, ജോസ് ബട്‌ലർ, ലിയാം ലിവിങ്സ്റ്റൻ, മോയിൻ അലി, സാം കറൻ, ആദില്‍ റഷീദ്, റിക്കി ടോപ്ലി, മാർക്ക് വുഡ്