കേരളം

kerala

ETV Bharat / sports

രാജ്കോട്ട് ഏകദിനം; ശിഖർ ധവാന് പരിക്ക് - രാജ്‌കോട്ട് വാർത്ത

രാജ്‌കോട്ടില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് 96 റണ്‍സെടുത്ത ഓപ്പണർ ശിഖർ ധവാനാണ്

Shikhar Dhawan News  Rajkot News  Yuzvendra Chahal News  Ind vs Aus News  ഇന്ത്യ vs ഓസ്‌ട്രേലിയ വാർത്ത  ശിഖർ ധവാന്‍ വാർത്ത  രാജ്‌കോട്ട് വാർത്ത  യൂസ്‌വേന്ദ്ര ചാഹല്‍ വാർത്ത
ധവാന്‍ വാർത്ത

By

Published : Jan 17, 2020, 8:38 PM IST

രാജ്കോട്ട്:ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാന് പരിക്കേറ്റു. ബാറ്റ് ചെയ്യുന്നതിനിടെ വലത് വാരിയെല്ലിന്‍റെ ഭാഗത്ത് പരിക്കേറ്റതിനാല്‍ താരം രാജ്കോട്ടില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഫില്‍ഡ് ചെയ്‌തില്ല. ധവാന് പകരം ലെഗ്‌സ്‌പിന്നർ യൂസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യക്കായി ഫീല്‍ഡ് ചെയ്‌തത്. വലത് വാരിയെല്ലിന്‍റെ ഭാഗത്ത് പരിക്കേറ്റതിനാല്‍ ധവാന്‍ രാജ്കോട്ടില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സില്‍ കളിക്കില്ലെന്ന് ബിസിസിഐ ട്വീറ്റ് ചെയ്‌തു.

രാജ്കോട്ടില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയത് ധവാനാണ്. 90 പന്തില്‍ ഒരു സിക്‌സും 13 ഫോറും അടക്കം 96 റണ്‍സെടുത്താണ് താരം പുറത്തായത്. ധവാനും മൂന്നാമനായി ഇറങ്ങിയ നായകന്‍ വിരാട് കോലിയും ചേർന്ന് 103 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 76 പന്തില്‍ ആറ് ഫോറുൾപ്പെടെ 78 റണ്‍സാണ് കോലി സ്വന്തമാക്കിയത്.

ശിഖർ ധവാന്‍.

റിഷഭ് പന്തിന് പരിക്കേറ്റതിനെ തുടർന്ന് വിക്കറ്റിന് പിന്നില്‍ പകരക്കാരനായി ഇറങ്ങിയ കെഎല്‍ രാഹുലും മോശമാക്കിയില്ല. മധ്യനിരയില്‍ അഞ്ചാമനായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ രാഹുല്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. 52 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും അടക്കം 80 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അവസാനം വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്‌ട്ടത്തില്‍ 210 റണ്‍സെടുത്തിട്ടുണ്ട്. 89 റണ്‍സെടുത്ത സ്‌റ്റീവ് സ്‌മിത്തും 16 റണ്‍സെടുത്ത അലക്‌സ് ക്യാരിയുമാണ് ക്രീസില്‍. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ട്ടത്തില്‍ 340 റണ്‍സ് എടുത്തിരുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ABOUT THE AUTHOR

...view details