കേരളം

kerala

ETV Bharat / sports

റാഞ്ചിയില്‍ ഓസീസിനെതിരെ ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം

ഉസ്മാന്‍ ഖവാജ (104), നായകൻ ആരോണ്‍ ഫിഞ്ച് (93), ഗ്ലെന്‍ മാക്‌സ്‌വെല്‍ (47) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.

ഫിഞ്ച്-ഖവാജ

By

Published : Mar 8, 2019, 5:46 PM IST

ഓസ്‌ട്രേലിയക്കെതിരായമൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് ഉസ്മാന്‍ ഖവാജ (104), നായകൻ ആരോണ്‍ ഫിഞ്ച് (93), ഗ്ലെന്‍ മാക്‌സ്‌വെല്‍ (47) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.

ഒന്നാം വിക്കറ്റില്‍ ഫിഞ്ച്-ഖവാജ സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 193 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പരമ്പരയില്‍ ആദ്യമായി ഫോമിലായ ഫിഞ്ച് 99 പന്തില്‍ 10 ഫോറും മൂന്ന് ഉള്‍പ്പെടെയാണ് 93 റണ്‍സ് നേടിയത്. ഫിഞ്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ എത്തിയ മാക്‌സ്‌വെല്ലും ടി-20 ശൈലിയിൽ ബാറ്റ് വീശിയതോടെ ഓസീസ് സ്കോർ വേഗത്തിൽ മുന്നോട്ടു നീങ്ങി. എന്നാൽ 47 റണ്‍സെടുത്ത മാക്‌സ്‌വെൽ ജഡേജയുടെയും ധോണിയുടെയും കൂട്ടായ ശ്രമത്തില്‍ റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ 113 പന്തില്‍ 104 റൺസെടുത്ത ഖവാജയും പുറത്തായതോടെ വമ്പൻ സ്കോറിലേക്ക് നീങ്ങിയ ഓസീസിന് തിരിച്ചടിയായി. മുഹമ്മദ് ഷമിയുടെ പന്തില്‍ ബുംറയ്ക്ക് ക്യാച്ച് നല്‍കിയാണ് ഖവാജ പുറത്തായത്.

പിന്നീടെത്തിയ താരങ്ങള്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഷോണ്‍ മാര്‍ഷ് (13), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (0) എന്നിവരെ കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോൾ. പുറത്താവാതെ നിന്ന മാര്‍ക്‌സ് സ്റ്റോയിനിസ് (31), അലക്‌സ് ക്യാരി (21) സഖ്യമാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 300 കടത്തിയത്. ഇരുവരും 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിറം മങ്ങിയ കളിയില്‍ കുല്‍ദീപ് യാദവ് പത്ത് ഓവറില്‍ 64 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഷമി 10 ഓവറില്‍ 52 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി.

ABOUT THE AUTHOR

...view details