ഇന്ത്യൻ നായകൻ വിരാട് കോലിയെ രാജാവായി അവതരിപ്പിച്ച ഐസിസിയുടെ ട്വീറ്റിനെ വിമർശിച്ച ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൾ വോണിന് മറുപടിയുമായി ഐസിസി. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഐസിസി കോലിയുടെ ചിത്രം ട്വീറ്റ് ചെയ്തത്.
കോലിയെ രാജാവാക്കിയതിനെ വിമർശിച്ച വോണിന്‍റെ വായടപ്പിച്ച് ഐസിസി - virat kohli
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് കോലിയുടെ ചിത്രം ഐസിസി ട്വീറ്റ് ചെയ്തത്
ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും ആരും തകർക്കില്ല എന്ന് കരുതിയിരുന്ന പല റെക്കോഡുകളും തകർത്ത കോലിയെ 'കിംഗ് കോലി' എന്നാണ് ആരാധകർ വിശേഷിപ്പിക്കാറ്. ഐസിസി പങ്കുവച്ച ചിത്രത്തില്‍ തലയില്‍ കിരീടവും കൈകളില്‍ ബാറ്റും ബോളുമേന്തി സിംഹാസനത്തിലിരിക്കുന്ന കോലിയെയാണ് കാണാൻ കഴിയുന്നത്. 1983ലും 2011ലും ഇന്ത്യ ലോകകപ്പ് നേടിയത് രേഖപ്പെടുത്തുന്ന ഒരു ബോർഡും ചിത്രത്തില്‍ കാണാം. ക്രിക്കറ്റ് ലോകകപ്പിന്‍റെ നടത്തിപ്പുകാരായ ഐസിസി തന്നെ കോലിയെ രാജാവായി ചിത്രീകരിച്ചതാണ് വിവാദമായത്. പത്ത് രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്‍റില്‍ ഒരു ടീമിന്‍റെ നായകനെ മാത്രം രാജാവായി ചിത്രീകരിച്ചതിനെതിരെ മുൻ താരങ്ങളും രംഗത്തെത്തി. ഐസിസി പക്ഷാപാതം കാണിക്കുന്നു എന്നാണ് ഇംഗ്ലണ്ട് മുൻ നായകനായ മൈക്കല്‍ വോൺ ഐസിസിയുടെ ട്വീറ്റിന് മറുപടി നല്‍കിയത്.
വോണിന്‍റെ വിമർശനത്തിന് മറുപടി നല്‍കാനും ഐസിസി മറന്നില്ല. മൂന്ന് സ്ക്രീൻഷോട്ടുകൾ സഹിതമാണ് ഐസിസി മറുപടി നല്‍കിയത്. ഏകദിന റാങ്കിംഗില്‍ കോലി ഒന്നാം സ്ഥാനത്താണ് എന്ന വ്യക്തമാക്കുന്നതാണ് ആദ്യ ചിത്രം. ടെസ്റ്റ് റാങ്കിംഗിലും കോലി ഒന്നാം സ്ഥാനത്താണെന്ന് തെളിയിക്കുന്ന രണ്ടാമത്തെ ചിത്രവും, കോലിയുടെ ഹാട്രിക്ക് ഐസിസി പുരസ്കാരത്തിന്‍റെ ചിത്രവുമാണ് ഐസിസി പങ്കുവച്ചത്.