കേരളം

kerala

ETV Bharat / sports

സനത് ജയസൂര്യക്ക് ഐസിസിയുടെ വിലക്ക് - ക്രിക്കറ്റ്

അഴിമതി ആരോപണങ്ങളില്‍ ഐസിസി അന്വേഷണവുമായി സഹകരിക്കാത്തതിനാണ് നടപടി.

സനത് ജയസൂര്യ

By

Published : Feb 26, 2019, 11:37 PM IST

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യക്ക് ക്രിക്കറ്റില്‍ നിന്ന് രണ്ടുവര്‍ഷത്തെ വിലക്ക്. ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാണ് മുൻ താരത്തിനെതിരെ നടപടിയെടുത്തത്.

2021 വരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു മേഖലയിലും ജയസൂര്യക്ക് സഹകരിക്കാനാവില്ല. ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയുമായി സഹകരിക്കാത്തതാണ് ജയസൂര്യക്ക് തിരിച്ചടിയായത്. നേരത്തെ ശ്രീലങ്കന്‍ ദേശീയ ടീമിന്‍റെസെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നെങ്കിലുംപിന്നീട് പുറത്താക്കപ്പെടുകയായിരുന്നു. ഇപ്പോഴത്തെ ഐസിസി നടപടിയിലൂടെ രണ്ട് വര്‍ഷത്തേക്ക് ലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ജയസൂര്യക്ക് സാധിക്കില്ല. ലങ്കയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലാണ് ജയസൂര്യയുടെ സ്ഥാനം. ഐസിസി തീരുമാനം പ്രത്യക്ഷത്തില്‍ ലങ്കന്‍ ക്രിക്കറ്റിന് തിരിച്ചടിയാകില്ല. എന്നാല്‍ ജയസൂര്യയെ സംബന്ധിച്ച്‌ വ്യക്തിപരമായ തിരിച്ചടിയാണിത്.

ABOUT THE AUTHOR

...view details