ഇന്‍ഡോർ: ബൗളറെന്ന നിലയില്‍ ആത്മവിശ്വാസം നേടിയെടുത്തതായി നവദീപ് സെയ്‌നി. ശ്രീലങ്കക്കെതിരെ ഇന്‍ഡോറില്‍ നടന്ന ട്വന്‍റി-20 മത്സരത്തിന്‍റെ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം. എല്ലാ ഫോർമാറ്റിലും മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കുന്നുണ്ട്. കരിയറിലെ ആദ്യ ട്വന്‍റി-20 മത്സരം കളിക്കുമ്പോൾ വേഗത്തില്‍ പന്തെറിയാനാണ് ശ്രമിച്ചത്. എന്നാല്‍ ഇന്ന് സ്ലോ ബോളിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് പന്തെറിയുന്നത്. നന്നായി പരിശീലിച്ചത് കാരണം ബോളിങ്ങില്‍ വേരിയേഷന്‍ വരുത്താന്‍ സാധിക്കുന്നത് ആത്മവിശ്വസമുണ്ടാക്കുന്നുണ്ട്. യോർക്കറിലൂടെ ശ്രീലങ്കയുടെ ഗുണതിലകയുടെ വിക്കറ്റ് തെറിപ്പിക്കാനായതില്‍ ആഹ്ളാദമുണ്ടെന്നും താരം പറഞ്ഞു.
ആത്മവിശ്വാസം വർധിച്ചെന്ന് നവദീപ് സെയ്‌നി
ശ്രീലങ്കക്കെതിരെ ഇന്‍ഡോറില്‍ നടന്ന ട്വന്‍റി-20യില്‍ കളിയിലെ താരമായി തെരഞ്ഞെടുത്തത് നവദീപ് സെയ്‌നിയെയാണ്
ശ്രീലങ്കക്കെതിരെ ഇന്‍ഡോറില്‍ നടന്ന ട്വന്‍റി-20യില്‍ കളിയിലെ താരമായി തെരഞ്ഞെടുത്തത് നവദീപിനെയാണ്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നവദീപ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. എട്ട് ട്വന്‍റി-20 മത്സരങ്ങളും ഒരു ഏകദിന മത്സരവും നവദീപ് സെയ്‌നി കളിച്ചിട്ടുണ്ട്.
ഇന്‍ഡോറില്‍ നടന്ന ട്വന്‍റി-20 മത്സരത്തില്‍ ശ്രീലങ്ക ഉയർത്തിയ 143 റണ്‍സെന്ന വിജയ ലക്ഷ്യം 15 പന്ത് ശേഷിക്കെ കോലിയും കൂട്ടരും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത മത്സരം ജനുവരി 10-ന് പൂനെയില്‍ നടക്കും. നേരത്തെ ഗുവാഹത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനാല്‍ പൂനെയിലെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.