അദുബാദി: ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ആറ് വിക്കറ്റിന്‍റ ജയവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 132 റണ്‍സിന്‍റ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് അബുദാബിയില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ഡേവിഡ് വാര്‍ണറും കൂട്ടരും രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു.
മധ്യനിരയില്‍ അര്‍ദ്ധസെഞ്ച്വറിയോടെ പുറത്താകാതെ നിന്ന കെയിന്‍ വില്യംസണും ജേസണ്‍ ഹോള്‍ഡറും ചേര്‍ന്നാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 65 റണ്‍ിസന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. വില്യംസണ്‍ 44 പന്തില്‍ രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സെടുത്തപ്പോള്‍ ഹോള്‍ഡര്‍ 20 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 24 റണ്‍സെടുത്തു. ഹൈദരാബാദിന ജയത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന വില്യംസണാണ് കളിയിലെ താരം.
ഓപ്പണര്‍മാരെ പുറത്താക്കി മുഹമ്മദ് സിറാജ് ബാംഗ്ലൂരിന് നല്ല തുടക്കം സമ്മാനിച്ചെങ്കിലും അത് തുടരാന്‍ കോലിക്കും കൂട്ടര്‍ക്കും ആയില്ല. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ഗോസ്വാമിയെ റണ്ണൊന്നും എടുക്കാതെ പുറത്താക്കിയാണ് സിറാജ് തുടങ്ങിയത്. പിന്നാലെ സിറാജിന്‍റെ ആറാമത്തെ ഓവറില്‍ 17 റണ്‍സെടുത്ത നായകന്‍ ഡേവിഡ് വാര്‍ണറും കൂടാരം കയറി. ഇരുവരും വിക്കറ്റ് കീപ്പര്‍ എഡിബിക്ക് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്. ഒരു ഘട്ടത്തില്‍ വാര്‍ണറും മനീഷ് പാണ്ഡെയും ചേര്‍ന്ന് ഹൈദരാബാദിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ച സമയത്താണ് വാര്‍ണര്‍ പുറത്താകുന്നത്. ഇരുവരും ചേര്‍ന്ന് 41 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 24 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ ആദം സാംപ കറക്കി വീഴ്‌ത്തുകയായിരുന്നു. പിന്നാലെ ഏഴ് റണ്‍സെടുത്ത പ്രിയം ഗാര്‍ഗ് യുസ്‌വേന്ദ്ര ചാഹലിന്‍റെ പന്തില്‍ സാംപക്ക് ക്യാച്ച് വഴങ്ങി പുറത്തായി.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വാര്‍ണറുടെ തീരുമാനം ശരിയെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് ബാംഗ്ലൂരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. രണ്ടാമത്തെ ഓവറില്‍ ആറ് റണ്‍സ് മാത്രം എടുത്ത് നായകന്‍ വിരാട് കോലി പുറത്തായി. ജേസണ്‍ ഹോള്‍ഡറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഗോസ്വാമിക്ക് ക്യാച്ച് വഴങ്ങിയാണ് കോലി കൂടാരം കയറിയത്. ആദ്യം ബാറ്ര് ചെയ്‌ത ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. അര്‍ദ്ധസെഞ്ച്വറിയോടെ 56 റണ്‍സെടുത്ത എബിഡിക്കും 32 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനും ഒമ്പതാമനായി ഇറങ്ങി 10 റണ്‍സെടുത്ത മുഹമ്മദ് സിറാജിനും മാത്രമെ രണ്ടക്കം കടക്കാനായുള്ളൂ.
ഹൈദരാബാദിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഓള്‍റൗണ്ടര്‍ ഹോള്‍ഡര്‍ തിളങ്ങിയപ്പോള്‍ ടി നടരാജന്‍ രണ്ടും ഷഹബാസ് നദീം ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി പിന്തുണ നല്‍കി. ഞായറാഴ്‌ച അബുദാബിയില്‍ നടക്കുന്ന ക്വാളിഫയറില്‍ ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ജയിക്കുന്ന ടീമിന് കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. കന്നി കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ഇറങ്ങുമ്പോള്‍ രണ്ടാമത്തെ കിരീടമാണ് ഹൈദരബാദിന്‍റെ ഉന്നം.