ദുബായ്: ഐപിഎല്‍ 13ാം പതിപ്പിന് യുഎഇയില്‍ തുടക്കമാകുന്നതിന് മുമ്പേ ചെന്നൈ സൂപ്പര്‍ കിങ്സിന് മറ്റൊരു തിരിച്ചടി കൂടി. വ്യക്തിപരമായ കാരണങ്ങളാലാണ് ഹര്‍ഭജന്‍ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ഹര്‍ഭജന്‍ സിങ്ങ് ട്വീറ്റിലൂടെ അറിയിച്ചു. ഇക്കാര്യം സിഎസ്‌കെയും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സെപ്റ്റംബര്‍ ഒന്നിന് ഹര്‍ഭജന്‍ സിങ് ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹര്‍ഭജനെ മഞ്ഞ ജേഴ്‌സിയില്‍ കാണില്ല; സ്ഥിരീകരണവുമായി സിഎസ്‌കെ - ഐപിഎല്‍ വാര്‍ത്ത
നേരത്തെ സെപ്റ്റംബര്‍ ഒന്നിന് ഹര്‍ഭജന്‍ സിങ് ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹര്‍ഭജന്‍
നേരത്തെ സുരേഷ് റെയ്‌ന 13ാം സീസണില്‍ നിന്നും വിട്ടുനിന്നത് സിഎസ്‌കെക്ക് തിരിച്ചടിയായിരുന്നു. ഐപിഎല്‍ 13ാം പതിപ്പ് ആരംഭിക്കാന്‍ ഇനി 16 ദിവസത്തോളമേ ബാക്കിയുള്ളൂ. കൊവിഡ് 19 പശ്ചാത്തലത്തിലാണ് ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയത്. മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.