ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) തുടരേണ്ടത് അനിവാര്യമാണെന്ന് ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ (ബിസിസിഐ) മുൻ ട്രഷറർ അനിരുദ്ധ് ചൗധരി. വരുമാനം മാത്രം ലക്ഷ്യമാക്കിയല്ലെന്നും ഐപിഎൽ നടക്കേണ്ടത് ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്കും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മാർച്ച് 29 ന് ആരംഭിക്കാനിരുന്ന ഐപിഎല്ലിന്‍റെ പതിമൂന്നാം പതിപ്പ് നിലവിൽ കൊവിഡിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ആരോഗ്യപ്രതിസന്ധി കണക്കിലെടുത്ത് ഐപിഎൽ ഇന്ത്യയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. മത്സരങ്ങൾ മാറ്റാൻ തീരുമാനിക്കുകയാണെങ്കില്‍ അത് സമയ വ്യത്യാസം അധികം ഇല്ലാത്ത ഒരു രാജ്യത്തേക്ക് ആയിരിക്കമെന്നും ചൗധരി കൂട്ടിചേർത്തു.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടരേണ്ടത് അനിവാര്യമെന്ന് ബിസിസിഐ മുൻ ട്രഷറർ അനിരുദ്ധ് ചൗധരി - ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ബോർഡ്
മാർച്ച് 29 ന് ആരംഭിക്കാനിരുന്ന ഐപിഎല്ലിന്‍റെ പതിമൂന്നാം പതിപ്പ് നിലവിൽ കൊവിഡിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്
അനിരുദ്ധ് ചൗധരി
ഒക്ടോബർ, നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പ് കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്.