കേരളം

kerala

പൂജാര പുറത്ത്; ചെന്നൈയില്‍ ടീം ഇന്ത്യ പൊരുതുന്നു

By

Published : Feb 7, 2021, 3:41 PM IST

മൂന്നാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ട് 23 റണ്‍സ് കൂടി സ്‌കോര്‍ബോഡില്‍ കൂട്ടിച്ചേര്‍ത്ത് 578 റണ്‍സെടുത്ത് പുറത്തായി

പന്തിന് സെഞ്ച്വറി വാര്‍ത്ത  പൂജാര പുറത്ത് വാര്‍ത്ത  ചെന്നൈയില്‍ സമനില വാര്‍ത്ത  century on the pant news  pujara out news  draw in chennai news
പന്ത് പൂജാര

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മൂന്നാം ദിനം ടീം ഇന്ത്യ പൊരുതുന്നു. ചെന്നൈയില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 578 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ആതിഥേയരായ ടീം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 220 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ 85 റണ്‍സെടുത്ത റിഷഭ് പന്തും 13 റണ്‍സെടുത്ത വാഷിങ്‌ടണ്‍ സുന്ദറുമാണ് ക്രീസില്‍. സ്വതസിദ്ധ ശൈലിയില്‍ കളിച്ച റിഷഭ് 77 പന്തില്‍ അഞ്ച് സിക്‌സും എട്ട് ബൗണ്ടറിയും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, നായകന്‍ വിരാട് കോലി, ഉപനായകന്‍ അജിങ്ക്യാ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ടീം ഇന്ത്യക്ക് നഷ്‌ടമായത്. ഇന്ത്യയില്‍ പ്രഥമ ടെസ്റ്റ് കളിക്കുന്ന ജോഫ്ര ആര്‍ച്ചര്‍ ആദ്യ ഓവറില്‍ തന്നെ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മയെ പവലിയനിലെത്തിച്ചു. ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ്‌ ബട്‌ലര്‍ക്ക് ക്യാച്ച് വഴങ്ങിയാണ് ഹിറ്റ്‌മാന്‍ പുറത്തായത്. ആര്‍ച്ചറുടെ പന്തില്‍ ആന്‍ഡേഴ്‌സണ് ക്യാച്ച് വഴങ്ങി പിന്നാലെ 29 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലും പുറത്തായി. രണ്ടാമത്തെ ഊഴം സ്‌പിന്നര്‍മാരുടെതായിരുന്നു. വിരാട് കോലി 11 റണ്‍സെടുത്തും അജിങ്ക്യാ രഹാനെ ഒരു റണ്‍സെടുത്തും ചേതേശ്വര്‍ പൂജാര അര്‍ദ്ധസെഞ്ച്വറിയോടെ 73 റണ്‍സെടുത്തും ഇംഗ്ലീഷ് സ്‌പിന്നര്‍ ഡോം ബെസിന്‍റെ പന്തില്‍ പുറത്തായി.

എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 555 റണ്‍സിനെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്‌കോര്‍ബോഡില്‍ 23 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ സാധിച്ചുള്ളൂ. 34 റണ്‍സെടുത്ത ഡോം ബെസിന്‍റെയും ഒരു റണ്‍സെടുത്ത ജിമ്മി ആന്‍ഡേഴ്‌സണിന്‍റെയും വിക്കറ്റുകളാണ് മൂന്നാം ദിനം സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്.

ജസ്‌പ്രീത് ബുമ്ര, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ഇശാന്ത് ശര്‍മ, ഷഹബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

ABOUT THE AUTHOR

...view details