ഹൈദരാബാദ്:ഐപിഎല്‍ താരലേലത്തിലെ പ്രധാന ആകർഷണം ഇംഗ്ലീഷ് താരം ഇയാന്‍ മോർഗനായിരിക്കുമെന്ന് മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസർ. താരലേലത്തിന് മുന്നോടിയായി ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താരലേലം; ഇംഗ്ലീഷ് താരങ്ങളുടെ ഭാവി പ്രവചിച്ച് മോണ്ടി പനേസർ - ഐപിഎല്‍ വാർത്ത
ഇംഗ്ലണ്ട് താരം ഇയാന്‍ മോർഗനായി ഫ്രൈഞ്ചൈസികൾ കൂടുതല്‍ തുക മുടക്കുമെന്ന് മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസർ. ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം
ഐപിഎല്‍
നായകന്‍ എന്ന നിലയില്‍ രാജ്യാന്തര തലത്തില്‍ വലിയ മുന്നേറ്റം നടത്തുന്ന മോർഗനെ തേടി പ്രധാന ഫ്രാഞ്ചൈസികൾ എത്തുമെന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ട് താരം സാം കുറാന് വേണ്ടിയും ഐപിഎല്‍ ടീമുകൾ ലേലത്തില്‍ അണിനിരക്കും. ഇംഗ്ലീഷ് താരങ്ങൾക്ക് ലേലത്തില്‍ വലിയ ഡിമാന്‍റാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.