കേരളം

kerala

ETV Bharat / sports

ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങൾ കളിച്ച താരമായി മോര്‍ഗന്‍ - ഓയിന്‍ മോര്‍ഗന്‍

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് മോർഗൻ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഓയിന്‍ മോര്‍ഗന്‍

By

Published : May 14, 2019, 7:32 PM IST

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനായി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിക്കുന്ന താരമായി ഇംഗ്ലണ്ട് നായകൻ ഓയിന്‍ മോര്‍ഗന്‍. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് മോർഗൻ ചരിത്രനേട്ടം സ്വന്തമാക്കിയത്. മോര്‍ഗന്‍ ഇതുവരെ ഇംഗ്ലണ്ടിന് വേണ്ടി 198 ഏകദിന മത്സരങ്ങള്‍ കളിച്ചു. 197 ഏകദിന മത്സരങ്ങള്‍ കളിച്ച മുൻ നായകൻ പോള്‍ കോളിങ് വുഡിനെയാണ് മോര്‍ഗന്‍ മറികടന്നത്. മുപ്പത്തിരണ്ടുകാരനായ മോര്‍ഗന്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനും കൂടിയാണ്. 39.87 ശരാശരിയില്‍ 6140 റണ്‍സ് നേടിയ മോര്‍ഗന്‍ 11 സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച താരങ്ങൾ

ABOUT THE AUTHOR

...view details