സതാംപ്‌റ്റണ്‍: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടി 20യിലെ കുറഞ്ഞ ഓവർ നിരക്കിന് ഇംഗ്ലണ്ടിന് പിഴയിട്ടു. സതാംപ്‌റ്റണില്‍ നടന്ന ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും കുറഞ്ഞ ഓവര്‍ നിരക്കാണ് ഇംഗ്ലണ്ടിനെ കുഴപ്പത്തിലാക്കിയത്. ആദ്യ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം മാച്ച് ഫീയുടെ 20 ശതമാനം ആതിഥേയര്‍ പിഴയായി നല്‍കണം. ഐസിസിയുടെ എലൈറ്റ് പാനല്‍ അംഗവും മാച്ച് റഫറിയുമായ ക്രിസ് ബോര്‍ഡാണ് പിഴ ചുമത്തിയത്. ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പിഴവ് സമ്മതിച്ചാല്‍ ഐസിസിയുടെ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഒഴിവാക്കാന്‍ സാധിക്കും.
ഓസ്‌ട്രേലിയക്ക് എതിരെ കുറഞ്ഞ ഓവര്‍ നിരക്കില്‍ കുടുങ്ങി ഇംഗ്ലണ്ട് - t20 news
സതാംപ്‌ടണില്‍ നടന്ന ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടി20 മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് ഫീയുടെ 20 ശതമാനം ഓയിന്‍ മോര്‍ഗനും കൂട്ടരും പിഴയായി നല്‍കണം.
ഇസിബി
ഒരോ കളിയിലും നിശ്ചിത സമയത്ത് മത്സരം പൂർത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ശേഷിക്കുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം ടീമിന് പിഴ വിധിക്കും. ഓസ്‌ട്രേലിയക്ക് എതിരെ എക്‌സ്‌ട്രാ ഇനത്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് വിട്ടുനില്‍കിയത്.