സതാംപ്‌റ്റണ്‍:റോസ് ബൗള്‍ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത പാകിസ്ഥാന് ബാറ്റിങ്ങ് തകര്‍ച്ച. ആദ്യദിനം അവസാനം വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ സന്ദര്‍ശകര്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സെടുത്തു. 25 റണ്‍സെടുത്ത ബാബര്‍ അസമും നാല് റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനുമാണ് ക്രീസില്‍.
ആദ്യം ഇംഗ്ലണ്ട് കളിച്ചു, പിന്നാലെ മഴ; തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍ - abid ali news
റോസ് ബൗളില്‍ പാകിസ്ഥാന് ബാറ്റിങ്ങ് തകര്‍ച്ച. സന്ദര്‍ശകര്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സെടുത്തു
ജയിംസ് ആന്‍റേഴ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കുറാന്‍, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. അര്‍ദ്ധസെഞ്ച്വറിയോടെ 60 റണ്‍സെടുത്ത ഓപ്പണര്‍ ആബിദ് അലിയാണ് പാക് നിരയിലെ ടോപ്പ് സ്‌കോറര്‍. ആബിദിനെയും ബാബറിനെയും കൂടാതെ 20 റണ്‍സെടുത്ത അസര്‍ അലി മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. റോസ് ബൗളില്‍ രണ്ട് തവണ മഴ കാരണം കളി തടസപ്പെട്ടു.
മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സില്ലാതെയാണ് ഇത്തവണ ഇംഗ്ലീഷ് നിര സതാംപ്‌റ്റണില്‍ ഇറങ്ങിയത്.