മാഞ്ചസ്റ്റര്‍: വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 219 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്ങ്‌സ് ലീഡ്. രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 37 റണ്‍സെടുത്തു. റണ്ണൊന്നും എടുക്കാതെ ഓപ്പണര്‍ ജോസ് ബട്ട്ലറും 11 റണ്‍സെടുത്ത സാക്ക് ക്രൗളിയുമാണ് പുറത്തായത്. കരീബിയന്‍ പേസര്‍ കേമര്‍ റോച്ചാണ് ഇരുവരെയും പുറത്താക്കിയത്. 16 റണ്‍സെടുത്ത ഓപ്പണര്‍ ബെന്‍ സ്റ്റോക്‌സും എട്ട് റണ്‍സെടുത്ത നായകന്‍ ജോ റൂട്ടുമാണ് ക്രീസില്‍. അവസാന ദിവസം കൂറ്റന്‍ ലീഡിനായി ആതിഥേയര്‍ ശ്രമിക്കുകയാണെങ്കില്‍ മത്സരം സമനിലയിലേക്ക് നീങ്ങും. അതേസമയം രണ്ടാം ഇന്നിങ്ങ്സില്‍ വിന്‍ഡീസിനെ നേരത്തെ ബാറ്റിങ്ങിന് അയച്ച് എറിഞ്ഞിടാനായല്‍ ഇംഗ്ലണ്ടിന് പരമ്പര തിരിച്ചുപിടിക്കാന്‍ സാധിക്കും.
കരീബിയന്‍ പ്രതീക്ഷക്ക് മുകളില്‍ ലീഡുയര്‍ത്തി ഇംഗ്ലണ്ട് - ഹോള്‍ഡര്‍ വാര്‍ത്ത
നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ആതിഥേയര്‍ക്ക് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 219 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്ങ്‌സ് ലീഡ് സ്വന്തമാക്കി
നേരത്തെ ഇംഗ്ലണ്ട് ഉയര്‍ത്തിയ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങ് ആരംഭിച്ച വിന്‍ഡീസ് ടീം 287 റണ്‍സെടുത്ത് കൂടാരം കയറി. അര്‍ദ്ധ സെഞ്ച്വറിയോടെ 75 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാത്ത്‌വെയിറ്റാണ് കരീബിയന്‍സിനെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും രക്ഷിച്ചത്. അര്‍ദ്ധസെഞ്ച്വറിയോടെ 68 റണ്‍സെടുത്ത 68 റണ്‍സെടുത്ത ബ്രൂക്‌സും 51 റണ്‍സെടുത്ത റോസ്‌റ്റണ്‍ ചാസും മധ്യനിരക്ക് കരുത്ത് പകര്‍ന്നു. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റൂവര്‍ട്ട് ബോര്‍ഡും ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. 14 പന്തിലാണ് സ്റ്റുവര്‍ട്ട് ബോര്‍ഡ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. സാം കുറാന്‍ രണ്ട് വിക്കറ്റും ഡോം ബെസ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
അവസാന ദിവസമായ തിങ്കളാഴ്‌ച എത്രയും വേഗം ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയ ശേഷം വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കാനാം ജോ റൂട്ടിന്‍റെയും കൂട്ടരുടെയും ശ്രമം. പരമ്പര സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് ശേഷിക്കുന്ന മത്സരങ്ങളില്‍ ഒരു വിജയമെങ്കിലും സ്വന്തമാക്കേണ്ടതുണ്ട്. അതേസമയം സതാംപ്‌റ്റണില്‍ നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയ വിന്‍ഡീസിനാണ് പരമ്പരയില്‍ മുന്‍തൂക്കം.