മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാമത്തെ ടെസ്റ്റില്‍ 400 റണ്‍സ് മറികടന്ന് ഇംഗ്ലണ്ട്. അവസാനം വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 426 റണ്‍സെടുത്തു. 40 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറും 16 റണ്‍സെടുത്ത സാം കുറാനുമാണ് ക്രീസില്‍.
ഓള്‍ഡ് ട്രാഫോഡില്‍ 400 കടന്ന് ഇംഗ്ലണ്ട് - old trafford test news
ഓപ്പണര്‍ ഡോം സിബ്ലിയും ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന 260 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് ശക്തമായ സ്‌കോര്‍ നേടിക്കൊടുത്തത്
ഓപ്പണര്‍ ഡോം സിബ്ലിയും ബെന്‍ സ്റ്റോക്‌സ് ചേര്‍ന്ന 260 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. സിബ്ലി 120 റണ്‍സോടെയും ബെന്‍ സ്റ്റോക്‌സ് 176 റണ്‍സോടെയും സെഞ്ച്വറി സ്വന്തമാക്കി. 17 ഫോറും രണ്ട് സിക്‌സ് ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോക്‌സിന്‍റെ ഇന്നിങ്ങ്‌സ്. ടെസ്റ്റില്‍ സ്റ്റോക്‌സിന്‍റെ 10ാമത്തെ സെഞ്ച്വറിയാണ് ഓള്‍ഡ് ട്രാഫോഡില്‍ പിറന്നത്.
കരീബിയന്‍സിന് വേണ്ടി റോസ്റ്റണ്‍ ചാസ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ കേമര്‍ റോച്ച് രണ്ട് വിക്കറ്റും അല്‍സാരി ജോസഫ് ഒരു വിക്കറ്റും വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.