മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടി. ഓള്‍ഡ് ട്രാഫോഡില്‍ ആദ്യ ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ ഇംഗ്ലണ്ട് 29 റണ്‍സെടുത്തു. 15 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സിനെ പേസര്‍ റോസ്റ്റണ്‍ ചാസ് വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കുകയായിരുന്നു. കളി ലഞ്ചിന് പിരിയുമ്പോള്‍ എട്ട് റണ്‍സെടുത്ത ഡോം സിബ്ലിയാണ് ക്രീസില്‍.
രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടി - ജോ റൂട്ട് വാര്‍ത്ത
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങ് ആരംഭിച്ച ജോ റൂട്ടിനും കൂട്ടര്‍ക്കും തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്‌ടമായി
റോറി ബേണ്‍സ്
നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ടീം ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. സതാംപ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കരീബിയന്‍സ് നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. സതാംപ്റ്റണിലെ ടീമിനെ നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഓള്‍ഡ് ട്രാഫോഡിലും നിലനിര്‍ത്തി. മഴ കാരണം ഓള്‍ഡ് ട്രാഫോഡില്‍ മത്സരം ആരംഭിക്കാനും ടോസിടാനും വൈകിയിരുന്നു.