ഇത്തവണ രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ കൊവിഡ് 19 ഭീതിയിലാകുമെന്ന് സൂചന. ഇതു സംബന്ധിച്ച സൂചന നല്‍കിയത് മറ്റാരുമല്ല വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ്. ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ ഒക്‌ടോബറില്‍ തുടങ്ങുന്നതിന് പ്രധാന വെല്ലുവിളി മഹാമാരിയാകുമെന്ന് ദേശീയ ക്രിക്കറ്റ് അക്കദമി ഡയറക്‌ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. ചില ടൂര്‍ണമെന്‍റുകള്‍ മാറ്റിവെക്കേണ്ടിവരുമെന്ന് പറഞ്ഞ അദ്ദേഹം അവ ഏതൊക്കെയാകുമെന്ന് വ്യക്തമാക്കാന്‍ തയാറായില്ല.
ആഭ്യന്തര ക്രിക്കറ്റും കൊവിഡിന്‍റെ നിഴലിലെന്ന് ദ്രാവിഡ് - domestic cricket news
ചില ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ മാറ്റിവെക്കേണ്ടിവരുമെന്ന് പറഞ്ഞ രാഹുല്‍ ദ്രാവിഡ് അവ ഏതൊക്കെയെന്ന് വ്യക്തമാക്കാന്‍ തയാറായില്ല
ദ്രാവിഡ്
ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ ധാരാളം പണം ആവശ്യമാണെന്നും ഇതിനുള്ള തുക ബിസിസിഐക്ക് കണ്ടെത്താനായി ഐപില്‍ ഈ സീസണില്‍ നടക്കേണ്ടതുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വരുമാനം ലഭിക്കുന്നില്ല. എന്നാല്‍ ധാരാളം പണം ചെലവാകുന്ന മേഖലയാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019ല്‍ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ അവസാനിക്കുന്ന മാര്‍ച്ചിലാണ് രാജ്യത്ത് കൊവിഡ് 19 പിടിമുറുക്കിയത്. അതിനാല്‍ തന്നെ കഴിഞ്ഞ സീസണെ മഹാമാരി ബാധിച്ചിരുന്നില്ല.