ഹൈദരാബാദ്: നിശ്ചിത ഓവർ ക്രിക്കറ്റില്‍ ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശർമയും മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെയും നേതൃപാടവത്തില്‍ സമാനതകളുണ്ടെന്ന് സുരേഷ് റെയ്‌ന. രോഹിത് പൊതുവെ ശാന്ത സ്വഭാവിയാണ്. അദ്ദേഹത്തിന് കളിക്കാരെ പ്രചോദിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് രണ്ടുമാണ് ഹിറ്റ്മാനെ ധോണിയുമായി താരതമ്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത്.
ധോണിക്കും ഹിറ്റ്മാനും സമാന നേതൃപാടവം: റെയ്‌ന - rohith news
നായകന്‍ എന്ന നിലയില്‍ രോഹിത് ശർമയുടെ ശൈലി നിലവിലെ ക്യാപ്‌റ്റന്‍ വിരാട് കോലിയുടേതില്‍ നിന്നും തീർത്തും വ്യത്യസ്ഥമാണെന്നും സുരേഷ് റെയ്‌ന
അതേസമയം രോഹിതിന്‍റെ ശൈലി നിലവിലെ ക്യാപ്‌റ്റന്‍ വിരാട് കോലിയുടേതില്‍ നിന്നും തീർത്തും വ്യത്യസ്ഥമാണെന്നും റെയ്‌ന കൂട്ടിച്ചേർത്തു. ബാറ്റ് ചെയ്യുമ്പോഴെല്ലാം റണ്‍സ് നേടാന്‍ സാധിക്കുമെന്ന് ഹിറ്റ്മാന് അറിയാം. ഏറെ ആത്മവിശ്വാസമുള്ള താരമാണ് അദ്ദേഹം. അത് സഹതാരങ്ങൾക്കും മുതല്‍ക്കൂട്ടാവുന്നുവെന്നും റെയ്‌ന പറയുന്നു. നേരത്തെ ധോണിയുടെ കീഴിലാണ് റെയ്‌നക്ക് ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ സാധിച്ചത്. ഐപിഎല്ലിലും ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടിയാണ് റെയ്‌ന കളിക്കുന്നത്.
വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ ഒരിക്കലും രസകരമാകില്ലെന്നും റെയ്‌ന പറഞ്ഞു. മികച്ച അന്താരാഷ്‌ട്ര ബാറ്റ്സ്‌മാന്‍മാരും ബൗളേഴ്‌സും തുടക്കം മുതല്‍ തന്നെ ഐപിഎല്ലിന്‍റെ ഭാഗമാണ്. നിലവില്‍ എല്ലാ ടീമിലും നാല് വിദേശ താരങ്ങളെ ഉൾപ്പെടുത്തുന്നുണ്ട്. ഇതിലൂടെ ഇന്ത്യന്‍ താരങ്ങൾക്ക് കൂടുതല്‍ കാര്യങ്ങൾ പഠിക്കാന്‍ സാധിക്കുമെന്നും സുരേഷ് റെയ്‌ന പറഞ്ഞു.