കേരളം

kerala

ETV Bharat / sports

'ധോണിയോ കോലിയോ അല്ല'; റോള്‍ മോഡലാരെന്ന് വെളിപ്പെടുത്തി ദേവ്ദത്ത് - ഗൗതം ഗംഭീര്‍

തന്‍റെ ജീവിതത്തില്‍ രാഹുല്‍ ദ്രാവിഡ് ചെലുത്തിയ സ്വാധീനത്തെ കുറിച്ചും ദേവ്ദത്ത് പ്രതികരിച്ചു.

Devdutt Padikkal  Gautam Gambhir  Rahul Dravid  ദേവ്ദത്ത് പടിക്കല്‍  ഗൗതം ഗംഭീര്‍  രാഹുല്‍ ദ്രാവിഡ്
'ധോണിയോ കോലിയോ അല്ല'; റോള്‍ മോഡലിനെ തുറന്നു പറഞ്ഞ് ദേവ്ദത്ത്

By

Published : Apr 7, 2021, 9:18 PM IST

ചെന്നൈ:ക്രിക്കറ്റിലെ തന്‍റെ റോള്‍ മോഡലിനെ വെളിപ്പെടുത്തി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം ദേവ്ദത്ത് പടിക്കല്‍. ഒരു അഭിമുഖത്തിനിടെയാണ് ദേവ്ദത്ത് തന്‍റെ റോള്‍മോഡലിനെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് തന്‍റെ പ്രചോദനമെന്നാണ് താരം പറഞ്ഞത്. ഇപ്പോഴും ഗംഭീറിന്‍റെ വീഡിയോകള്‍ കാണാറുണ്ടെന്നും താരം വെളിപ്പെടുത്തി.

'എന്നെ സംബന്ധിച്ചിടത്തോളം, ഒരു വ്യക്തി മാത്രമല്ല പ്രചോദനമാവുന്നത്. ഒരോര്‍ത്തര്‍ക്കും വ്യത്യസ്ത കഥകളുണ്ട്. ഒരുപാട് അനുഭവങ്ങളിലൂടെയാണ് അവര്‍ കരിയറില്‍ എന്തെങ്കിലുമൊക്കെ ആയിത്തീര്‍ന്നിരിക്കുക. ഇന്ത്യക്ക് വേണ്ടി കളിച്ച എല്ലാ ക്രിക്കറ്റ് താരങ്ങളില്‍ നിന്നും ഞാന്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നു, കാരണം അവിടെയത്തുക എളുപ്പമുള്ള കാര്യമല്ല. ആ നിലയിലെത്താൻ അവർ വളരെയധികം പ്രവർത്തിക്കുകയും രാജ്യത്തിന് സംഭാവന നൽകുകയും ചെയ്തു'. ദേവ്ദത്ത് പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഗംഭീര്‍ തന്നെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് താരം തുറന്നുപറഞ്ഞത്. 'പക്ഷെ എന്‍റെ റോള്‍ മോഡല്‍ ഗൗതം ഗംഭീറാണ്. അദ്ദേഹത്തിന്‍റെ ബാറ്റിങ് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഇപ്പോഴും ഗംഭീറിന്‍റെ വീഡിയോകള്‍ കാണാറുണ്ട്. അദ്ദേഹത്തിന്‍റെ ബാറ്റിങ് ഇപ്പോഴും എനിക്കിഷ്ടമാണ്. എന്‍റെ ക്രിക്കറ്റിങ് റോള്‍ മോഡല്‍ ഗംഭീറാണ്'- താരം വ്യക്തമാക്കി.

തന്‍റെ ജീവിതത്തില്‍ രാഹുല്‍ ദ്രാവിഡ് ചെലുത്തിയ സ്വാധീനത്തെ കുറിച്ചും ദേവ്ദത്ത് പ്രതികരിച്ചു. ' കുറച്ച് സമയങ്ങളില്‍ ഞാന്‍ രാഹുല്‍ ദ്രാവിഡ് സാറിനോട് സംസാരിച്ചിട്ടുണ്ട്. എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ കാണും. കൂടുതല്‍ സമയവും കെസിഎയില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. അദ്ദേഹം ഒരു എളിമയുള്ള മനുഷ്യനാണ്. എനിക്ക് ആവശ്യമുള്ള എന്തുതരം ഉപദേശങ്ങള്‍ നല്‍കാനും അദ്ദേഹം തയ്യാറാണ്. അദ്ദേഹം എപ്പോഴും എന്നോട് പറയുന്നത്, കഠിനാധ്വാനം ചെയ്യുന്നത് തുടരുക. കൂടുതല്‍ പഠിക്കുക, എത്രമാത്രം സാധിക്കുമോ അത്രയും മെച്ചപ്പെടുക. എന്നാണെന്നും ദേവ് ദത്ത് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details