ലാഹോർ:ഹിന്ദുവായതിന്‍റെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗങ്ങളില്‍ നിന്ന് വിവേചനം നേരിട്ടുവെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ഡാനിഷ് കനേറിയ. താന്‍ ക്രിക്കറ്റ് സത്യസന്ധതയോടെ കളിച്ചെന്നും തന്‍റെ പേരില്‍ മാച്ച് ഫിക്സിങ് ആരോപണങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. യൂ-ട്യൂബ് ചാനലിലൂടെയാണ് കനേറിയയുടെ പ്രതികരണം.
വിവേചനം നേരിട്ട സംഭവത്തില്‍ വിശദീകരണവുമായി കനേറിയ - ഷുഹൈബ് അക്‌തർ വാർത്ത
പ്രശസ്തിക്ക് വേണ്ടിയാണ് താന്‍ വിവേചനം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതെന്ന് പറയുന്നവര്‍ വെളിപ്പെടുത്തല്‍ നടത്തിയത് താനല്ലെന്നും ഷുഹൈബ് അക്തറാണെന്നും ഓര്‍ക്കണമെന്ന് കനേറിയ
പ്രശസ്തിക്ക് വേണ്ടിയാണ് താന്‍ വിവേചനം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതെന്ന് പറയുന്നവര്‍ വെളിപ്പെടുത്തല്‍ നടത്തിയത് താനല്ലെന്നും ഷുഹൈബ് അക്തറാണെന്നും ഓര്‍ക്കണമെന്ന് കനേറിയ പറഞ്ഞു. കരിയർ അവസാനിപ്പിച്ച ശേഷം ക്രിക്കറ്റ് മേഖലയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ദുരനുഭവം മാത്രമേ ഉണ്ടായിട്ടുള്ളൂ. നിങ്ങളെന്‍റെ കയ്യും കാലും മുറിച്ചു, തൊഴിലില്ലാതായി. ഇതില്‍ക്കൂടുതല്‍ എന്താണ് വേണ്ടതെന്നും ആത്മഹത്യ ചെയ്യണമായിരുന്നുവോ എന്നും അദ്ദേഹം ചോദിച്ചു. പാകിസ്ഥാനുവേണ്ടി താന്‍ 10 വര്‍ഷത്തോളം കളിച്ചില്ലെന്ന് ആരോപിക്കുന്നവരുണ്ട്. ചോര നീരാക്കിയാണ് ഈ 10 വര്‍ഷവും കളിച്ചത്. ഗ്രൗണ്ടില്‍ ചോര ചിന്തി, വിരലില്‍ നിന്നും രക്തം ചിന്തുമ്പോഴും പന്തെറിഞ്ഞു.
അതേസമയം ചിലർ രാജ്യത്തെ വിറ്റ് കളിച്ചിട്ടും ഇപ്പോഴും തിരിച്ചെത്തി ടീമില്‍ തുടരുന്നു. എന്നാല്‍ പണത്തിന് വേണ്ടി ഒരിക്കലും താന്‍ രാജ്യത്തെ വിറ്റിട്ടില്ല. അത്തരം ആളുകൾക്ക് ടീമില്‍ സ്വീകാര്യത ലഭിച്ചു. നൂറ് ശതമാനം സത്യസന്ധമായ കാര്യങ്ങളാണ് പറയുന്നത്. തനിക്കും കുടുംബമുണ്ടെന്നും തന്നെ സഹായിക്കാന്‍ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ആയതിനാല്‍ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയയോട് സഹചാരങ്ങൾ മോശമായി പെരുമാറിയിരുന്നതായി മുൻ പാക് താരം ഷുഹൈബ് അക്തർ നേരത്തെ ടിവി ഷോയില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് അക്തർ നിലപാട് മയപ്പെടുത്തി. തന്‍റെ വാക്കുകൾ അടർത്തിയെടുത്ത് വിവാദമാക്കുകയായിരുന്നുവെന്നായിരുന്നു അക്തർ പിന്നീട് വിശദീകരിച്ചത്.