മുംബൈ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ. കഴിഞ്ഞ ദിവസം മാലിദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോളിക്ക് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചിരുന്നു. ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിന് പ്രധാനമന്ത്രി സ്വീകരിച്ച നടപടിയെ പ്രകീർത്തിച്ചാണ് സച്ചിൻ നന്ദി അറിയിച്ചത്.
ക്രിക്കറ്റ് നയതന്ത്രം; പ്രധാനമന്ത്രിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുല്‍ക്കർ
ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിന് പ്രധാനമന്ത്രി സ്വീകരിച്ച നടപടിയെ പ്രകീർത്തിച്ച് സച്ചിൻ ടെണ്ടുല്‍ക്കർ. മാലിദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോളിക്ക് ഇന്ത്യൻ താരങ്ങൾ ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചിരുന്നു
ഇന്ത്യയുടെ ലോകകപ്പ് താരങ്ങൾ ഒപ്പിട്ട ബാറ്റാണ് പ്രധാനമന്ത്രി മാലിദ്വീപ് പ്രസിഡന്‍റിന് സമ്മാനിച്ചത്. "ക്രിക്കറ്റിന് നല്‍കുന്ന പ്രചാരണത്തിന് മോദിജിക്ക് നന്ദി. ലോകകപ്പ് ക്രിക്കറ്റ് വേളയിലെ ക്രിക്കറ്റ് നയതന്ത്രത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണിത്. എത്രയം വേഗം മാലിദ്വീപും ക്രിക്കറ്റ് ഭൂപടത്തില്‍ വരട്ടെ " ഇതാണ് സച്ചിൻ ട്വിറ്ററില്‍ കുറിച്ചത്. മാലിദ്വീപില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കാനും വളർത്താനും വേണ്ട സഹായം ഇന്ത്യ ചെയ്യുമെന്നും മോദി മാലിദ്വീപ് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് ഗ്രൗണ്ട് നിർമ്മിച്ച് നല്‍കാനും ക്രിക്കറ്റ് ടീമുണ്ടാക്കി അവർക്ക് ആവശ്യമായ പരിശീലനം നല്‍കാനും ഇന്ത്യയുടെ സഹായം മാലിദ്വീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്നും മോദി അറിയിച്ചു. പ്രധാനമന്ത്രിയായി രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി നടത്തിയ ആദ്യ വിദേശ യാത്രയായിരുന്നു മാലിദ്വീപിലേക്ക്.