കേരളം

kerala

ETV Bharat / sports

ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് താരത്തിന് കൊവിഡ് 19 - കൊവിഡ് 19 വാര്‍ത്ത

കൊവിഡ് 19 സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയ മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം നഫീസ് ഇഖ്ബാല്‍ പിന്നീട് ചിറ്റഗോങ്ങിലെ വീട്ടില്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു

covid 19 news nafees iqbal news കൊവിഡ് 19 വാര്‍ത്ത നഫീസ് ഇക്ക്ബാല്‍ വാര്‍ത്ത
നഫീസ് ഇക്ക്ബാല്‍

By

Published : Jun 20, 2020, 3:47 PM IST

ധാക്ക: മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം നഫീസ് ഇഖ്ബാലിന് കൊവിഡ് 19. ബംഗ്ലാദേശിന്‍റെ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ തമീം ഇഖ്ബാലിന്‍റെ മൂത്ത സഹോദരനാണ് നഫീസ്. കൊവിഡ് 19 സ്ഥിരീകരിച്ചതായി നഫീസ് സ്വയം വെളിപ്പെടുത്തി. തുടര്‍ന്ന് ചിറ്റഗോങ്ങിലെ വീട്ടില്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു. 2003-ലാണ് നഫീസ് ഇഖ്ബാല്‍ ആദ്യ രാജ്യാന്തര മത്സരം കളിക്കുന്നത്. ഇതിനകം 11 ടെസ്റ്റ് മത്സരങ്ങളും 16 ഏകദിനങ്ങളും കളിച്ച നഫീസ് 827-സും സ്വന്തമാക്കി. കഴിഞ്ഞ മാസം ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഡവലപ്പ്‌മെന്‍റ് കോച്ച് ആഷിക്കുര്‍ റഹ്മാനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details