കേരളം

kerala

ETV Bharat / sports

ഗെയ്‌ലിന്‍റെ വിരമിക്കല്‍ ഇന്ത്യയുടെ പര്യടനത്തിന് ശേഷം

ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിലെത്തുന്നത്

ഗെയ്‌ലിന്‍റെ വിരമിക്കല്‍ ഇന്ത്യയുടെ പര്യടനത്തിന് ശേഷം

By

Published : Jun 27, 2019, 8:12 AM IST

മാഞ്ചസ്റ്റർ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്‌ല്‍. ലോകകപ്പിന് ശേഷം വിരമിക്കുമെന്നാണ് ഗെയ്‌ല്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. എന്നാല്‍ ആരാധകർക്ക് ഗെയ്‌ലിന്‍റെ വെടിക്കെട്ട് ഇന്ത്യക്കെതിരായ പരമ്പരയില്‍ കൂടി കാണാം.

ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിലെത്തുന്നത്. മൂന്ന് ടി-20യും, മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്. ഓഗ്സ്റ്റ് മൂന്നിന് ആരംഭിക്കുന്ന ട്വന്‍റി-20യോടെയാണ് പര്യടനം ആരംഭിക്കുന്നത്. ഇതോടെ അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പില്‍ ഗെയ്‌ല്‍ കളിക്കില്ലെന്ന് ഉറപ്പായി.

വെസ്റ്റ് ഇൻഡീസിന് വേണ്ടി 103 ടെസ്റ്റുകൾ, 295 ഏകദിനങ്ങൾ, 58 ട്വന്‍റി-20 മത്സരങ്ങൾ എന്നിവയാണ് ഗെയ്‌ല്‍ കളിച്ചിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ 15 സെഞ്ച്വറികൾ ഉൾപ്പെടെ 7214 റൺസ് ഗെയ്‌ല്‍ നേടിയിട്ടുണ്ട്. 333 റൺസാണ് താരത്തിന്‍റെ ഉയർന്ന സ്കോർ. ഏകദിനത്തില്‍ 10,345 റൺസാണ് ഗെയ്‌ലിന്‍റെ സമ്പാദ്യം. 25 സെഞ്ച്വറികളും 53 അർധ സെഞ്ച്വറികളും നേടിയ ഗെയ്‌ലിന്‍റെ ഉയർന്ന സ്കോർ 215 റൺസാണ്. ടി-20യില്‍ 1627 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 300 സിക്സറുകൾ അടിച്ച ഏക താരവും ഗെയ്‌ലാണ്.

ABOUT THE AUTHOR

...view details