സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ 6000 റൺസ് തികച്ച് ഇന്ത്യൻ താരം ചേതേശ്വർ പുജാര. ടെസ്റ്റ് ക്രിക്കറ്റില്‍ 6000 റൺസ് തികയ്ക്കുന്ന 11-ാമത്തെ ഇന്ത്യൻ താരമാണ് പുജാര. ഇന്ന് നടന്ന സിഡ്‌നി ടെസ്റ്റിലാണ് പുജാര ഈ നേട്ടത്തിലെത്തിയത്. രണ്ട് ഇന്നിംഗ്സിലും അർധ സെഞ്ച്വറി നേടിയ പുജാരയുടെ മികവില്‍ മത്സരം ഇന്ത്യ സമനിലയിലാക്കിയിരുന്നു.
ടെസ്റ്റില്‍ 6000 റൺസ് പിന്നിട്ട് പുജാര - ടെസ്റ്റില്‍ 6000 റൺസ് പിന്നിട്ട് പുജാര
ടെസ്റ്റ് ക്രിക്കറ്റില്‍ 6000 റൺസ് തികയ്ക്കുന്ന 11-ാമത്തെ ഇന്ത്യൻ താരമാണ് പുജാര
സിഡ്‌നിയിലെ ആദ്യ ഇന്നിംഗ്സില്‍ 50 റൺസ് നേടി പുറത്തായ പുജാര രണ്ടാം ഇന്നിംഗ്സില്‍ 77 റൺസ് നേടിയിരുന്നു. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ വൻ മതിലായ പുജാര രാജ്യാന്തര ക്രിക്കറ്റില്‍ 79 മത്സരങ്ങളില്‍ നിന്നായി 47.6 ശരാശരിയില്‍ 18 സെഞ്ച്വറികളും മൂന്ന് ഇരട്ട സെഞ്ച്വറികളും നേടിയിട്ടുണ്ട്. സച്ചിൻ ടെൻഡുല്‍ക്കർ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കർ, വിവിഎസ് ലക്ഷ്‌മൺ, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്‌ഹറുദീൻ, വിരാട് കോലി, വിരേന്ദർ സെവാഗ്, ദിലീപ് വെങ്സർക്കാർ, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരാണ് ടെസ്റ്റില്‍ 6000 റൺസ് പിന്നിട്ട ഇന്ത്യൻ താരങ്ങൾ.