2007-ല്‍ ഐസിസി ടി20 ലോകകപ്പ് നേടിയതോടെയാണ് നായകനെന്ന നിലയില്‍ ധോണി ആരാധനാപുരുഷനാകുന്നത്. നായകന്‍ എന്ന നിലയില്‍ ധോണിയുടെ പ്രഥമ ദൗത്യമായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 ലോകകപ്പ്. ടി20 ലോകകപ്പുമായാണ് ധോണിയും കൂട്ടരും പോര്‍ട്ടീസ് മണ്ണില്‍ നിന്നും മടങ്ങിയത്.
പാഡഴിക്കുന്നത് ലോക കിരീടങ്ങള്‍ സ്വന്തമാക്കിയ ക്യാപ്‌റ്റന്‍ കൂള്‍ - dhoni news
ടി20 ലോകകപ്പും ഏകദിന ലോകകപ്പും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയ ലോക ക്രിക്കറ്റിലെ ഏക നായകനാണ് എംഎസ് ധോണി
പിന്നീട് 2011ലെ ഏകദിന ലോകകപ്പിലും ധോണി ആ നേട്ടം ആവര്‍ത്തിച്ചു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ധോണിയുടെ സിക്സോടെയാണ് ഇന്ത്യ കിരീടം നേട്ടം ആഘോഷിച്ചത്. ലോഡ്‌സില്‍ കപിലിന്‍റെ ചെകുത്താന്‍മാര്‍ കിരീടം സ്വന്തമാക്കി 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പില്‍ മുത്തമിട്ടത്. പിന്നീട് 2013ല്‍ ഐസിസിയുടെ ചാമ്പ്യന്‍സ് ട്രോഫിയും ധോണി ടീം ഇന്ത്യയുടെ ഷെല്‍ഫിലെത്തിച്ചു.
ഐസിസിയുടെ ലോക കിരീടങ്ങള്‍ മുഴുവന്‍ സ്വന്തമാക്കിയ ശേഷം 2014-15 വര്‍ഷം ടെസ്റ്റ് ക്രിക്കറ്റിലെ നായക വിരാട് കോലിക്ക് കൈമാറുമ്പോള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പെന്ന ആശയം പോലും രൂപപ്പെട്ടിരുന്നില്ല. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാമതെത്തിച്ചതും ധോണിയെന്ന അമരക്കാരനാണ്. 2009ലാണ് ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തുന്നത്. 60 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണി 27 എണ്ണത്തില്‍ വിജയിച്ചു.