മുംബൈ:ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ പുറത്തായത് തങ്ങളെ ഇപ്പോഴും അലട്ടുന്നതായി ഇന്ത്യന്‍ ഓപ്പണർ കെഎല്‍ രാഹുല്‍. ഏതെങ്കിലും ഒരു മത്സരത്തിന്‍റെ ഫലം മാറ്റാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അത് 2019-ല്‍ ന്യൂസിലന്‍ഡിന് എതിരെ നടന്ന ഏകദിന ലോകകപ്പ് സെമിയിലേതായിരിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഇപ്പോഴും പല രാത്രികളിലും ആ പരാജയം ഞങ്ങളുടെ ഉറക്കം കെടുത്താറുണ്ട്. മുതിർന്ന താരങ്ങളുടെ മനസില്‍ എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. എന്നാല്‍ ടൂർണമെന്‍റില്‍ ഉടനീളം ഞങ്ങൾ നന്നായി കളിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. 2019 ലോകകപ്പിന്‍റെ ഗ്രൂപ്പ് സ്റ്റേജില്‍ ഏറ്റവും കൂടുതല്‍ ആധിപത്യം പുലർത്തിയ ടീം ഒരു പക്ഷേ ഇന്ത്യയായിരിക്കാം. ആതിഥേയരായ ഇംഗ്ലണ്ടിനെതിരായ മത്സരം ഒഴികെ ബാക്കിയെല്ലാം ഞങ്ങൾ വിജയിച്ചുവെന്നും കെഎല്‍ രാഹുല്‍ പറഞ്ഞു.
ലോകകപ്പ് സെമിയിലെ പരാജയം മറക്കാനാകുന്നില്ല: കെഎല്‍ രാഹുല്‍
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ സെമി ഫൈനലില്‍ 18 റണ്‍സിന്‍റെ പരാജയമാണ് ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയത്
രാഹുല്‍
ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് എതിരെ 18 റണ്‍സിന്‍റെ പരാജയമാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്. മറ്റു താരങ്ങളെ പോലെ കെഎല്‍ രാഹുലും കൊവിഡ് 19-നെ തുടർന്ന് അപൂർവമായി ലഭിച്ച അവധി ആഘോഷിക്കുകയാണ്. വീട്ടുകാര്യങ്ങൾ നോക്കുകയാണ്. ചില പഴയ വീഡിയോകൾ കാണുന്നുണ്ടെന്നും ഗുണപരമായ മാറ്റം ഉണ്ടാക്കാവുന്ന മേഖലകളെ കുറിച്ചുള്ള നോട്ടുകൾ തയ്യാറാക്കാറുണ്ടെന്നും കെഎല്‍ രാഹുല്‍ കൂട്ടിച്ചേർത്തു.