സിഡ്‌നി:ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബുഷ്‌ഫയർ ധനസമാഹരണ മത്സരത്തിലേക്ക് തന്നെ ക്ഷണിച്ച താരത്തിന്‍റെ പേര് വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ. പ്രദർശന മത്സരത്തിന്‍റെ ഭാഗമാകാനായി തന്നെ ക്ഷണിച്ചത് മുന്‍ ഓസിസ് പേസർ ബ്രറ്റ് ലീയാണെന്ന് സച്ചിന്‍ പറഞ്ഞു. ബുഷ്‌ഫയർ ലീഗില്‍ കളിക്കുന്നതിന്‍റെ ഭാഗമായി ബ്രറ്റ് ലീ തന്നെ ബന്ധപ്പെട്ടിരുന്നു. താന്‍ ആ ക്ഷണം സന്തോഷ പൂർവം സ്വീകരിച്ചുവെന്നും സച്ചിന്‍ പറഞ്ഞു. കാട്ടുതീയെ തുടർന്ന് അടിയന്തര സാഹചര്യമാണ് ഓസ്‌ട്രേലിയയില്‍ നിലനില്‍ക്കുന്നത്. നിരവധി പേരെ കാട്ടുതീ നേരിട്ട് ബാധിച്ചു. വന്യമൃഗങ്ങളും ദുരന്തത്തിന് ഇരയായെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കർ ചൂണ്ടിക്കാട്ടി.
ബുഷ്‌ഫയർ ബാഷ്; ക്ഷണിച്ച താരത്തിന്‍റെ പേര് വെളിപ്പെടുത്തി സച്ചിന്‍ - sachin news
കാട്ടുതീയെ തുടർന്ന് അടിയന്തര സാഹചര്യമാണ് ഓസ്‌ട്രേലിയയില്‍ നിലനില്‍ക്കുന്നതെന്നും ക്രിക്കറ്റ് ഇതഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ
സച്ചിന്‍
ഫെബ്രുവരി ഒമ്പതിന് നടക്കുന്ന പ്രദർശന മത്സരത്തില്‍ റിക്കി പോണ്ടിങ് നയിക്കുന്ന ടീമിന്‍റെ പരിശീലകനാണ് സച്ചിന്‍. ടി10 ഫോർമാറ്റിലുള്ള മത്സരം മെല്‍ബണിലാണ് നടക്കുക. ക്രിക്കറ്റിലെ നിയന്തണങ്ങളെ എടുത്തുമാറ്റുന്ന രീതിയിലാണ് മത്സരം നടക്കുക. മത്സരത്തിലൂടെ ലഭിക്കുന്ന തുക റഡ് ക്രോസിന്‍റെ കാട്ടുതീ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിലേക്ക് കൈമാറും.