മുംബൈ; ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്താൻ പേസ് ബൗളർ ഭുവനേശ്വർ കുമാറിന് അവസരമൊരുങ്ങുന്നു. പരിക്കിനെ തുടർന്ന് ലണ്ടനില്‍ ശസ്ത്രക്രിയ കഴിഞ്ഞ ഭുവനേശ്വർ കുമാർ ഉടൻ ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തുമെന്ന് ബിസിസിഐ. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ശാരീരിക ക്ഷമത പരിശോധനയും പരിശീലനവും എൻസിഎയില്‍ ഉടൻ ആരംഭിക്കുമെന്നാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം.
പരിക്കിന്‍റെ കളി മാറുന്നു; ഭുവനേശ്വർ എൻസിഎയിലേക്ക് - ഭുവനേശ്വർ കുമാർ
കഴിഞ്ഞ 11നാണ് ഭുവനേശ്വറിന് ലണ്ടനില്‍ ശസ്ത്രക്രിയ നടന്നത്. അതോടൊപ്പം ഇടത് തോളെല്ലിന് പരിക്കേറ്റിരുന്ന ഓപ്പണർ പ്രിഥ്വി ഷാ പരിക്കില്‍ നിന്ന് പൂർണമുക്തനായെന്നും ബിസിസിഐ അറിയിച്ചു.
കഴിഞ്ഞ 11നാണ് ഭുവനേശ്വറിന് ലണ്ടനില്‍ ശസ്ത്രക്രിയ നടന്നത്. അതോടൊപ്പം ഇടത് തോളെല്ലിന് പരിക്കേറ്റിരുന്ന ഓപ്പണർ പ്രിഥ്വി ഷാ പരിക്കില്‍ നിന്ന് പൂർണമുക്തനായെന്നും ബിസിസിഐ അറിയിച്ചു. ന്യൂസിലൻഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിനൊപ്പം പ്രിഥ്വി ഷാ ചേരും. ബംഗളൂരു എൻസിഎയിലെ പരിശീലനത്തിനും ശാരീരിക ക്ഷമത പരിശോധനയ്ക്കും ശേഷമാണ് പ്രിഥ്വി ഷാ ന്യൂസിലൻഡിലേക്ക് പോയത്. ഷായ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ ദേശീയ ടീമിലേക്ക് അടക്കം തിരിച്ചുവരാൻ കഴിയുമെന്നും ബിസിസിഐ അറിയിച്ചു.