ദുബൈ: ഐപിഎല്ലിന് മുന്നോടിയായി പുതിയ ജേഴ്‌സി പുറത്തിറക്കി നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ടീം സ്ഥിരമായ ഉപയോഗിച്ചുവരുന്ന ഇളം നീല നിറത്തിന് പ്രാധാന്യം നല്‍കിയ ജേഴ്‌സിയുടെ ഇരു തോളിലും സ്വര്‍ണ നിറവും നല്‍കിയിട്ടുണ്ട്. കടുംനീല നിറം ഉള്‍പ്പെടുത്തിയാണ് പാന്‍സിന്‍റെ ഡിസൈന്‍.
പോരിനിറങ്ങുന്നതിന് മുമ്പ് പുതിയ ജേഴ്‌സിയുമായി മുംബൈ ഇന്ത്യന്‍സ് - ipl news
നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്‍റെ നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു. സെപ്‌റ്റംബര്‍ 19നാണ് കുട്ടിക്രിക്കറ്റിലെ പൂരാവേശത്തിന് തുടക്കമാവുക
ആറ് ദിവസത്തെ ക്വാറന്‍റൈന് ശേഷം കഴിഞ്ഞ ദിവസമാണ് നയകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ പരിശീലനം ആരംഭിച്ചത്. രോഹിത് ഉള്‍പ്പെടെ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. സെപ്‌റ്റംബര്‍ 19നാണ് ഐപിഎല്‍ പൂരാവേശത്തിന് യുഎഇയില്‍ തുടക്കമാകുന്നത്.
യുഎഇയില്‍ മൂന്ന് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫിക്‌സ്‌ചര്‍ ഇതേവരെ സംഘാടകരായ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ക്യാമ്പിലെ 12 പേര്‍ ഉള്‍പ്പെടെ ഐപിഎല്ലില്‍ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഐപിഎല്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന നിലപാടിലാണ് ബിസിസഐ.