ഹൈദരാബാദ്: ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് നേരെ ഉയരുന്ന വിമർശനങ്ങളുടെ മുനയൊടിക്കാന്‍ ഒരുങ്ങി ബിസിസിഐ. അക്കദമിയുടെ നവീകരണത്തിന്‍റെ ഭാഗമായി പുതിയ മെഡിക്കല്‍ പാനലിനെയും സാമൂഹ്യമാധ്യമ വിഭാഗത്തെയും നിയമിക്കാനാണ് തീരുമാനം. പുതിയ മെഡിക്കല്‍ പാനലിനെ നിയമിക്കാന്‍ അടുത്തിടെ ചേർന്ന അക്കാദമിയുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, അക്കാദമി മേധാവി രാഹുല്‍ ദ്രാവിഡ് എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. പരിക്കേറ്റ വൃദ്ധിമാന്‍ സാഹയുമായും ഭുവനേശ്വർ കുമാറുമായും ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ അക്കാദമിക്ക് അടുത്തിടെ നേരടേണ്ടി വന്നിരുന്നു. പരിക്കേറ്റ ഓൾറൗണ്ടർ ഹർദിക്ക് പാണ്ഡ്യയും ജസ്‌പ്രീത് ബൂമ്രയും വ്യക്തിഗത ചികിത്സാ പദ്ധതികൾ തെരഞ്ഞെടുത്തത് ഈ വിമർശനങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്‌തു.
എന്‍സിഎ; വിമർശനങ്ങളുടെ മുനയൊടിക്കാൻ ബിസിസിഐ - രാഹുല്‍
ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് നേരെ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ മെഡിക്കല്‍ പാനലിനെയും സാമൂഹ്യമാധ്യമ വിഭാഗത്തെയും നിയമിക്കാന്‍ ഒരുങ്ങി ബിസിസിഐ
മെഡിക്കല്‍ പാനലിനെ നിയമിക്കുന്നതിന്‍റെ ഭാഗമായി ലണ്ടന്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്ലിനിക്കുമായി ബന്ധപ്പെട്ടതായി ബിസിസിഐ വക്താവ് പറഞ്ഞു. അതേസമയം അക്കാദമിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ പതിവായി സോഷ്യന്‍ മീഡിയ മാനേജർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. ഫാസ്‌റ്റ് ബൗളിങ് പരിശീലകന്‍റെ ഒഴിവ് ഉടന്‍ നികത്തും. ബംഗളൂരു കേന്ദ്രീകരിച്ച് ഫാസ്‌റ്റ് ബൗളിങ്ങ് പ്രോഗ്രാം നടപ്പാക്കുന്നതിന്‍റെ ചുമതലയും അദ്ദേഹത്തിനായിരിക്കും.
രാജ്യത്തെ ക്രിക്കറ്റ് വികസനവുമായി ബന്ധപ്പെട്ട പ്രഥമ കേന്ദ്രമായി ബംഗളൂരു അക്കാദമിയെ ഉയർത്തികൊണ്ടുവരുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. 18 മാസത്തിനകം അക്കാദമി പൂർണമായും പ്രവർത്തന സജ്ജമാകും. അക്കാദമിയിലെ നിയമനങ്ങൾ സമീപകാലത്ത് പൂർത്തിയാകും. പരിശീലകർക്കുള്ള ലെവല്‍ രണ്ട്, മൂന്ന് ക്ലാസുകൾ ഇവിടെ നടത്തും.