കേരളം

kerala

ETV Bharat / sports

ചരിത്രം കുറിച്ച മുന്‍ ഇന്ത്യന്‍ താരം ബാപു നഡ്‌കർനി അന്തരിച്ചു - മുംബൈ വാർത്ത

1964-ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 21 മെയ്‌ഡന്‍ ഓവറുകള്‍ എറിഞ്ഞാണ് ബാപു നഡ്‌കർനി ചരിത്രത്തിന്‍റെ ഭാഗമായത്

Bapu Nadkarni News  Mumbai News  maiden overs News  All-rounder News  ഓൾ റൗണ്ടർ വാർത്ത  ബാപു നഡ്‌കർനി വാർത്ത  മുംബൈ വാർത്ത  മെയ്‌ഡന്‍ ഓവർ വാർത്ത
ബാപു നഡ്‌കർനി

By

Published : Jan 17, 2020, 11:55 PM IST

മുംബൈ: മെയ്‌ഡന്‍ ഓവറുകളിലൂടെ ചരിത്രം രചിച്ച മുന്‍ ഇന്ത്യന്‍ ഓൾ റൗണ്ടർ ബാപു നഡ്‌കർനി അന്തരിച്ചു. 86 വയസായിരുന്നു. ഇംഗ്ലണ്ടിനെതിരെ 1964ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ലെഫ്റ്റ് ആം സ്‌പിന്‍ ബൗളറായ ബാപു 21 മെയ്‌ഡന്‍ ഓവറുകളാണ് എറിഞ്ഞത്. ഈ റെക്കോഡ് ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല. ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് പത്തിലധികം ഓവറുകൾ എറിഞ്ഞ താരമെന്ന ബാപുവിന്‍റെ റെക്കോഡും ഇതേവരെ തിരുത്താന്‍ സാധിച്ചിട്ടില്ല. ബിസിസിഐ ട്വിറ്ററിലൂടെ അന്തരിച്ച മുന്‍ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു.

വാർധക്യ സഹജമായ രോഗങ്ങൾ മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. മുംബൈ സ്വദേശിയായ അദ്ദേഹം നാസിക്കിലാണ് ജനിച്ചത്. 1955-ല്‍ ഡല്‍ഹിയില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് അദ്ദേഹം ആദ്യ അന്താരാഷട്ര മത്സരം കളിക്കുന്നത്.

ബാപു നഡ്‌കർനി

ഓൾ റൗണ്ടറായ അദ്ദേഹം 41 മത്സരങ്ങളില്‍ നിന്നായി 1414 റണ്‍സും 88 വിക്കറ്റുകളും സ്വന്തമാക്കി. പുറത്താകാതെ 122 റണ്‍സെടുത്തതാണ് ഏറ്റവും ഉയർന്ന സ്‌കോർ. 1968-ല്‍ ഓക്‌ലാന്‍ഡില്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു വിടവാങ്ങല്‍ മത്സരം. 191 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി അദ്ദേഹം 500 വിക്കറ്റുകളും 8880 റണ്‍സും സ്വന്തമാക്കി. ഭാര്യയും രണ്ട് മക്കളുമാണ് അദ്ദേഹത്തിന്.

ABOUT THE AUTHOR

...view details