പരമ്പരയുടെ വിധി ഇന്നറിയാം; മൂന്നാം ടി ട്വൻടി ഇന്ന് - ind- bangladesh T 20
നായകൻ രോഹിത് ശർമ്മയുടെ മികച്ച ഫോമാണ് ടീം ഇന്ത്യയുടെ കരുത്ത്. പേസ് ബൗളിങ് കൂടി മെച്ചപ്പെട്ടാല്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
നാഗ്‌പുർ; ഇന്ത്യ - ബംഗ്ലാദേശ് ട്വി ട്വൻടി പരമ്പരയിലെ അവസാന മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരുടീമും ഓരോ മത്സരം ജയിച്ചപ്പോൾ പരമ്പര വിജയികളെ നിശ്ചയിക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്. വൈകിട്ട് ഏഴിന് നാഗ്‌പുരിലാണ് മത്സരം. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ അതി ശക്തമായി തിരിച്ചുവന്നിരുന്നു. നായകൻ രോഹിത് ശർമ്മയുടെ മികച്ച ഫോമാണ് ടീം ഇന്ത്യയുടെ കരുത്ത്. പേസ് ബൗളിങ് കൂടി മെച്ചപ്പെട്ടാല്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടൺ സുന്ദർ എന്നിവർ ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നുണ്ട്. നാഗ്‌പുരില്‍ സ്പിന്നർമാർ കളിയുടെ വിധി നിർണയിക്കുമെന്നാണ് റിപ്പോർട്ടുകൾ.