ലാഹോർ:പാകിസ്ഥാന്‍ താരം ബാബർ അസമിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ക്രിക്കറ്റ് ടീം നായകന്‍ യൂനിസ് ഖാന്‍. കൊലിക്കൊപ്പമെത്താന്‍ ബാബറിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. നിലവില്‍ 31 വയസുള്ള കോലി കരിയറിലെ ഏറ്റവും ഉയർന്ന സമയത്തിലൂടെയാണ് കടന്നു പോകുന്നത്. അദ്ദേഹം ഇതിനകം 70 അന്താരാഷ്‌ട്ര സെഞ്ച്വറികൾ സ്വന്തമാക്കി. ഇത് കോലിയുടെ കഴിവിനെയാണ് കാണിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി അദ്ദേഹം ക്രിക്കറ്റ് കളിക്കുന്നു.
ബാബറിനെ കോലിക്കൊപ്പം താരതമ്യപെടുത്താനായിട്ടില്ല: യൂനിസ് ഖാന്‍
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബർ അസം അഞ്ച് വർഷം കൂടി ക്രിക്കറ്റ് കളിച്ചാലേ വിരാട് കോലിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കൂവെന്നും മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ യൂനിസ് ഖാന്‍
അതേസമയം 25 വയസുള്ള ബാബൾ അസം അഞ്ച് വർഷമേ ആയിട്ടുള്ളൂ. ഇതിനകം അദ്ദേഹം 16 അന്താരാഷ്‌ട്ര സെഞ്ച്വറികൾ സ്വന്തമാക്കി. അത് നല്ല കാര്യമാണ്. പക്ഷേ കോലിയുമായി താരതമ്യം ചെയ്യാന്‍ ബാബർ ഇനി ഒരു അഞ്ച് കൊല്ലം കൂടി കളിക്കേണ്ടതുണ്ടെന്നും യൂനിസ് ഖാന്‍ പറഞ്ഞു.
സത്യം വിളിച്ച് പറഞ്ഞതിന് സഹതാരങ്ങളാല്‍ താന്‍ നിരവധി തവണ ക്രൂശിക്കപെട്ടതായും യൂനിസ് ഖാന്‍ പറഞ്ഞു. ക്യാപ്റ്റനായിരിക്കെ സത്യം പറഞ്ഞതിനെ തുടർന്ന് തന്നെ ഭ്രാന്തനാക്കി ചിത്രീകരിക്കുക വരെ ചെയ്‌തു. ചിലർ രാജ്യത്തിന് വേണ്ടി മുഴുവന്‍ കഴിവും പുറത്തെടുക്കാത്തതിനെ തുടർന്നാണ് അന്ന് തനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്. അതില്‍ താന്‍ ഖേദിക്കുന്നില്ല. തന്‍റെ പിതാവില്‍ നിന്നും പഠിച്ച പാഠമാണ് ആ സമയത്ത് ഗുണം ചെയ്‌തത്. സത്യം പറയാനും എളിമയോടെ ജീവിക്കാനും അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്. പക്ഷേ അന്ന് വിമർശിച്ചവർക്ക് അതിന് ഇടയാക്കിയ സാഹചര്യത്തെ ഓർത്ത് പിന്നീട് ദുഖിക്കേണ്ടി വന്നതായും യൂനിസ് ഖാന്‍ പറഞ്ഞു.