മുംബൈ: ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ബൗളേഴ്‌സ് വിധി നിര്‍ണയിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഇടംകൈയ്യന്‍ പേസര്‍ സഹീര്‍ ഖാന്‍. ലോകോത്തര ബൗളേഴ്‌സാണ് ഇരു ടീമുകളിലുമുള്ളത്. ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ ഇന്ത്യയുടെ പേസ് ആക്രമണത്തിനും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓസിസ് പേസ് നിരയെയും നയിക്കും. ഇരു ടീമുകളുടേയും പേസ് ആക്രണമത്തിന് ഇവര്‍ നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയിലെ പിച്ചുകളില്‍ പേസ് ആക്രമണം നിര്‍ണായകമാകുമെന്ന് വിശ്വസിക്കുന്നതായും സഹീര്‍ഖാന്‍ പറഞ്ഞു.
ഓസിസ് പരമ്പര; പേസര്‍മാര്‍ നിര്‍ണായകമാകുമെന്ന് സഹീര്‍ ഖാന്‍ - ausis tour news
സ്റ്റീവ് സ്മിത്തിന്‍റെയും ഡേവിഡ് വാർണറുടെയും സാന്നിധ്യം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് കരുത്ത് പകരുമെന്നും മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍
സ്റ്റീവ് സ്മിത്തിന്‍റെയും ഡേവിഡ് വാർണറുടെയും സാന്നിധ്യം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് കരുത്ത് പകരം. വാർണറുടെ അഭാവത്തിൽ 2018-19ൽ 2-1ന് ജയിച്ച് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയിരുന്നു. കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് ഇരുവരും ടീമിന് പുറത്തിരുന്നത്. സഹീര്‍ഖാന്‍റെ വാക്കുകള്‍ക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ഗ്ലെൻ മഗ്രാത്തും രംഗത്ത് വന്നു. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇത്തവണ കടുത്ത മത്സരത്തെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഇന്ത്യ ബാറ്റ്സ്മാൻ സഞ്ജയ് മഞ്ജരേക്കറും ഇതേ അഭിപ്രായവുമായി രംഗത്ത് വന്നിട്ടുണ്ട്.