ലണ്ടന്‍: കൊവിഡ് 19 പ്രതിരോധം കടുപ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഉമിനീരിന് മാത്രമല്ല വിയര്‍പ്പിനും വിലക്ക് ഏര്‍പ്പെടുത്താനാണ് ഓസിസ് തീരുമാനമെന്ന് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഐസിസിയുടെ ഉമിനീര്‍ വിലക്ക് വലിയ സ്വാധീനം ചെലുത്തില്ലെന്നും സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം കളിക്കുന്നത്.
കളിക്കളത്തില്‍ ഉമിനീരിന് മാത്രമല്ല, വിയര്‍പ്പും വിലക്കെന്ന് ഓസിസ് - mitchell starc news
കൊവിഡ് 19ന് ശേഷം ഓസ്‌ട്രേലിയ ആദ്യമായി കളിക്കുന്ന അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരത്തിന് ഇംഗ്ലണ്ടിലാണ് തുടക്കമാകുന്നത്.
മിച്ചല്‍ സ്റ്റാര്‍ക്ക്
പര്യടനത്തിന് മുന്നോടിയായി ഓസിസ് സംഘം സതാംപ്‌റ്റണില്‍ എത്തി. ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം ടെസ്റ്റും ടി20യും ഓസിസ് ടീം കളിക്കും. പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ ടി20 മത്സരം സെപ്‌റ്റംബര്‍ ഒമ്പതിന് റോസ്‌ബൗള്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും.