മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡ് ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് തിരിച്ചടി. 128 റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്‌ടമായി. 24 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും അഞ്ച് റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍. ആറ് റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും 16 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും വിക്കറ്റുകളാണ് ഓസിസിന് ആദ്യം നഷ്‌ടമായത്. പിന്നാലെ 43 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിന്‍സും 21 റണ്‍സെടുത്ത ലബുഷെയിനും 10 റണ്‍സെടുത്ത അലക്‌സ് കാരിയും കൂടാരം കയറി.
ഓള്‍ഡ്ട്രാഫോഡില്‍ ഓസിസിന് തിരിച്ചടി; ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നഷ്‌ടം - ഏകദിനം വാര്‍ത്ത
അവസാനം വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 128 റണ്‍സെടുത്തു.
odi news old trafford news ഏകദിനം വാര്‍ത്ത ഓള്‍ഡ് ട്രാഫോഡ് വാര്‍ത്ത
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മാര്‍ക്ക് വുഡ്, ആദില്‍ റാഷിദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായുള്ള ടി-20 പരമ്പര നേരത്തെ ഓസിസിന് നഷ്‌ടമായിരുന്നു. 2-1നാണ് മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയത്.