മെല്‍ബണ്‍:മെല്‍ബണിലെ ബോക്സിങ്ങ് ഡേ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌ക്കോറിലേക്ക്. അവസാനം വിവരം ലഭിക്കുമ്പോൾ ന്യൂസിലാന്‍റിനെതിരെ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ 239 റണ്‍സെന്ന നിലയിലാണ് ആതിഥേയർ. 72 റണ്‍സെടുത്ത് അർദ്ധസെഞ്ച്വറിയോടെ സ്‌റ്റീവ് സ്‌മിത്തും 13 റണ്‍സെടുത്ത ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
ബോക്‌സിങ് ഡേ ടെസ്‌റ്റ്; ആദ്യ ദിനം ഓസിസ് ഭേദപ്പെട്ട നിലയില്‍ - ഡേവിഡ് വാർണർ വാർത്ത
അവസാനം വിവരം ലഭിക്കുമ്പോൾ ആതിഥേയർ മെല്‍ബണില്‍ നാല് വിക്കറ്റ് നഷ്‌ട്ടത്തില്‍ 240 റണ്‍സെടുത്തു
ഓപ്പണർമാരായ ഡേവിഡ് വാർണർ 41 റണ്‍സെടുത്തും ജോ ബേണ്‍സ് റണ്ണൊന്നുമെടുക്കാതെ ഗോൾഡന്‍ ഡക്കായും പുറത്തായി. മത്സരത്തിന്‍റെ ആദ്യ ഓവറില്‍ ട്രന്‍റ് ബോൾട്ടിന്‍റെ നാലാമത്തെ പന്തിലാണ് ബേണ്‍സ് സംപൂജ്യനായി പുറത്തായത്. കിവീസിനെതിരെ പെർത്തില്‍ നടന്ന ഡേ-നൈറ്റ് ടെസ്‌റ്റില്‍ സെഞ്ച്വറിയോടെ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാർനസ് ലംബുഷെയിന്‍ 63 റണ്‍സെടുത്ത് അർദ്ധ സെഞ്ച്വറിയോടെയും 38 റണ്‍സെടുത്ത മാത്യു വെയ്‌ഡും പുറത്തായി. അതേസമയം സ്‌റ്റീവ് സ്‌മിത്തിന്‍റെ ബലത്തില്‍ ആതിഥേയർ ഭേദപ്പെട്ട സ്‌ക്കോറിലേക്ക് നീങ്ങുകയാണ്.
മെല്‍ബണില്‍ ടോസ് നേടിയ ന്യൂസിലാന്‍റ് ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. കിവീസിനായി ഗ്രാന്‍റ് ഹോമ്മി രണ്ട് വിക്കറ്റും ട്രെന്‍റ് ബോൾട്ട്, ഡേവിഡ് വാഗ്നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.