കേരളം

kerala

ETV Bharat / sports

ഉംപുന്‍ ഇരകൾക്ക് സാന്ത്വനവുമായി കായിക താരങ്ങൾ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, പാരാലിംപിക്ക് താരം ദീപാ മാലിക്ക് തുടങ്ങിയവരാണ് ചുഴലിക്കാറ്റിന് ഇരയായവർക്ക് വേണ്ടി പ്രാർഥനകളുമായി രംഗത്ത് വന്നത്

ചുഴലിക്കാറ്റ് വാർത്ത  ഉംപുന്‍ വാർത്ത  12 മരണം വാർത്ത  കോലി വാർത്ത  amphan news  cyclone news  12 death news  kohli news
കോലി

By

Published : May 21, 2020, 5:20 PM IST

ന്യൂഡല്‍ഹി:ഉംപുന്‍ ചുഴലിക്കാറ്റിന്‍റെ കെടുതികൾ അനുഭവിക്കുന്ന ബംഗാളിലെയും ഒഡിഷയിലെയും ജനങ്ങൾക്കായി പ്രാർഥിച്ച് ഇന്ത്യന്‍ കായിക താരങ്ങൾ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഉൾപ്പെടെയുള്ളവരാണ് ദുരിതബാധിതർക്കായി സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. 12 പേരുടെ മരണം ഉൾപ്പെടെ വന്‍തോതിലുള്ള നാശനഷ്‌ടങ്ങളാണ് ഉംപുന്‍ കാരണം ഇരു സംസ്ഥാനങ്ങളിലും ഉണ്ടായിരിക്കുന്നത്.

ചുഴലിക്കാറ്റ് ബാധിച്ച ഒഡീഷയിലെയും ബംഗാളിലെയും മുഴുവനാളുകൾക്കുമായി പ്രാർഥിക്കുന്നവെന്നും അവരെ കുറിച്ച് ചിന്തിക്കുന്നതായും വിരാട് കോലി ട്വീറ്റ് ചെയ്‌തു. ദൈവം രക്ഷിക്കും, എല്ലാം എത്രയും വേഗം പഴയപോലെ ആകുമെന്ന പ്രത്യാശിക്കുന്നതായും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്‌മായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം ചേരുന്നതായി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ കെഎല്‍ രാഹുലും ട്വീറ്റ് ചെയ്‌തു. ചുഴലിക്കാറ്റ് ബാധിച്ച എല്ലാവർക്കുമായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ദുഷ്‌കരമായ സമയത്ത് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പാരാലിമ്പിയൻ ദീപ മാലിക് ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. ഉംപന്‍ ബംഗാളിലും ഒഡീഷയിലും വലിയ നാശങ്ങളാണ് വരുത്തിവെച്ചത്. അനന്തരഫലങ്ങൾ ഹൃദയഭേദകമാണ്. ദുരിതബാധിതർക്കായി പ്രാർഥിക്കുന്നു. നമുക്ക് ഒരുമിച്ച് നിന്ന് ഉയർത്തെഴുന്നേല്‍ക്കാമെന്നും അവർ ട്വീറ്റ് ചെയ്‌തു.

എല്ലാം സാധാരണ നിലയിലാകാന്‍ പ്രാർഥിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖർ ധവാനും രംഗത്ത് വന്നു. ബംഗാളിലെയും ഒഡീഷയിലെയും ആളുകൾക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. എല്ലാം നേരയാകുമെന്ന് പ്രതീക്ഷിക്കുന്നു. പരസ്‌പരം സഹായിച്ചും സുരക്ഷിതരായി ഇരുന്നും നമുക്ക് മുന്നോട്ട് പോകാം. ധവാന്‍ ട്വീറ്റ് ചെയ്‌തു.

പ്രിയപ്പെട്ടവരെ നഷ്‌ടമായ കുടുംബങ്ങളുടെ ദുഖത്തിനൊപ്പം ചേരുന്നുവെന്ന് ഇന്ത്യന്‍ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ട്വീറ്റ് ചെയ്‌തു. ബംഗാളിലെയും ഒഡീഷയിലെയും ജനങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ABOUT THE AUTHOR

...view details