കേരളം

kerala

ETV Bharat / sports

കായിക താരങ്ങള്‍ മാനസികമായി പക്വത കാണിക്കണം: സന്ദീപ് പാട്ടീല്‍

കൊവിഡ് 19-നെ തുടര്‍ന്നുള്ള ദീര്‍ഘാവധിക്ക് ശേഷം മൈതാനത്ത് തിരിച്ചെത്തുന്ന കായിക താരങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പരിക്ക് ഉള്‍പ്പെടെ തിരിച്ചടിയായി മാറുമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ സന്ദീപ് പാട്ടീല്‍.

sandeep patil news covid 19 news സന്ദീപ് പാട്ടീല്‍ വാര്‍ത്ത കൊവിഡ് 19 വാര്‍ത്ത
സന്ദീപ് പാട്ടീല്‍

By

Published : Jun 21, 2020, 9:38 PM IST

ന്യൂഡല്‍ഹി: കായിക താരങ്ങള്‍ മാനസികമായി പക്വത കാണിക്കണ്ടത് പ്രധാനമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ സന്ദീപ് പാട്ടീല്‍. കൊവിഡ് 19-നെ തുടര്‍ന്നുള്ള ദീര്‍ഘാവധിക്ക് ശേഷം മൈതാനത്ത് തിരിച്ചെത്തുന്നവരെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശ്രദ്ധിച്ചില്ലെങ്കില്‍ പരിക്ക് ഉള്‍പ്പെടെ തിരിച്ചടിയായി മാറും. ആദ്യ ഘട്ടത്തില്‍ സാവധാനം മാത്രമെ പരിശീലനം നടത്താവൂ. തുടര്‍ന്ന് ഇത് വിവിധ ഘട്ടങ്ങളിലൂടെ സാധാരണ നിലയിലേക്ക് എത്തിക്കണം. ഇതിലൂടെ പരിക്കിനെ അതിജീവിച്ച് പഴയ ഫോമിലേക്ക് തിരിച്ചെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മനോബലത്തിലൂടെ ഇത്തരം പ്രതിസന്ധികളെ ഒരു പരിധിവരെ മറികടക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. 1983-ലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ചരിത്രപരമായ ലോകകപ്പ് വിജയം ഇത്തരം മനോബലത്തിന്‍റെ ഉദാഹരണമാണ്. പിന്നീട് കെനിയന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായപ്പോഴും താരങ്ങളുടെ മനോബലം ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1983-ല്‍ ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ സന്ദീപ് പാട്ടീലും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു.

ABOUT THE AUTHOR

...view details