ഹൈദരാബാദ്; പാകിസ്ഥാൻ മണ്ണില്‍ ഇന്ത്യ ക്രിക്കറ്റ് കളിക്കില്ലെന്ന ബിസിസിഐ തീരുമാനത്തില്‍ വെട്ടിലായി പാക് ക്രിക്കറ്റ് ബോർഡ്. ബിസിസിഐ നിലപാടില്‍ ഉറച്ചതോടെ സെപ്റ്റംബറില്‍ പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാകപ്പ് ടി-20 ടൂർണമെന്‍റിനായി മറ്റ് വേദികൾ കണ്ടെത്താനൊരുങ്ങി ഐസിസി. ടി-20 ലോകകപ്പിന് മുന്നോടിയായി ഏഷ്യാകപ്പ് നടത്താനിരിക്കെയാണ് ബിസിസിഐ നിലപാട് കടുപ്പിച്ചത്. ഇതോടെ യുഎഇ അടക്കമുള്ള വേദികൾ പരിഗണിക്കുകയാണ് ഐസിസി. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കുന്നില്ലെങ്കില്‍ വേദി മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സിഇഒ നിസാമുദ്ദീൻ ചൗധരി പറഞ്ഞത്.
ഇന്ത്യ പോകുന്നില്ല; ഏഷ്യാകപ്പ് പാകിസ്ഥാന് പുറത്തേക്ക്
ഇത് സംബന്ധിച്ച കൂടുതല്‍ ചർച്ചകൾക്കായി ഐസിസി സിഇഒ മനു സാവ്‌നേ ഈമാസം 23ന് പാകിസ്ഥാനിലെത്തും. 2023നും 2031നും ഇടയില്‍ പാകിസ്ഥാന് അന്തർദേശീയ ക്രിക്കറ്റ് ടൂർണമെന്‍റുകൾ സംഘടിപ്പിക്കാൻ കഴിയുമോ എന്ന കാര്യം ഉന്നത പാക് ക്രിക്കറ്റ് ഉദ്യോഗസ്ഥരുമായും സൈനിക മേധാവിമാരുമായും മനു സാവ്‌നേ ചർച്ചചെയ്യും.
ഇത് സംബന്ധിച്ച കൂടുതല്‍ ചർച്ചകൾക്കായി ഐസിസി സിഇഒ മനു സാവ്‌നേ ഈമാസം 23ന് പാകിസ്ഥാനിലെത്തും. 2023നും 2031നും ഇടയില്‍ പാകിസ്ഥാന് അന്തർദേശീയ ക്രിക്കറ്റ് ടൂർണമെന്‍റുകൾ സംഘടിപ്പിക്കാൻ കഴിയുമോ എന്ന കാര്യം ഉന്നത പാക് ക്രിക്കറ്റ് ഉദ്യോഗസ്ഥരുമായും സൈനിക മേധാവിമാരുമായും മനു സാവ്‌നേ ചർച്ചചെയ്യും. പാകിസ്ഥാനിലെ മൂന്ന് വേദികളിലായി ബംഗ്ലാദേശ്, പാകിസ്ഥാൻ ടീമുകൾ പങ്കെടുക്കുന്ന ദ്വിരാഷ്ട്ര പരമ്പരയെ സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ഏപ്രില്‍ മാസത്തിനുള്ളില്‍ പരമ്പര നടത്താനാണ് ആലോചന. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയില്‍ ശ്രീലങ്ക മാത്രമാണ് പാകിസ്ഥാനില്‍ നടന്ന ടൂർണമെന്‍റില്‍ പങ്കെടുത്തത്. ഇന്ത്യയും പാകിസ്ഥാനും 2007ലാണ് ഏറ്റവും അവസാനം ദ്വിരാഷ്ട്ര പരമ്പരയില്‍ പങ്കെടുത്തത്. അടുത്ത എട്ടുവർഷത്തിനുള്ളില്‍ ഐസിസിയുടെ പ്രധാന ടൂർണമെന്‍റുകളില്‍ ഏതെങ്കിലും ഒരെണ്ണം പാകിസ്ഥാനില്‍ നടത്താനാണ് ഐസിസി ശ്രമം നടത്തുന്നത്.