കേരളം

kerala

ETV Bharat / sports

ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ചെയ്യുന്നു; പൂനെയില്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ

പൂനെയില്‍ നാലാം ദിനം രാവിലെ ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തില്‍ 74 റൺസ് എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണർ മർക്രാറത്തെ ഇശാന്ത് ശർമ്മയാണ് പുറത്താക്കിയത്.

ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ചെയ്യുന്നു; പൂനെയില്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ

By

Published : Oct 13, 2019, 10:17 AM IST

Updated : Oct 13, 2019, 11:51 AM IST

പൂനെ; ഇന്ത്യയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ചെയ്യുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 601 റൺസിന് മറുപടിയായി ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 275 റൺസിന് ഓൾ ഔട്ടായിരുന്നു. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 326 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് അയച്ചത്. പൂനെയില്‍ നാലാം ദിനം രാവിലെ ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തില്‍ 74 റൺസ് എന്ന നിലയിലാണ്.

ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണർ മർക്രാറത്തെ ഇശാന്ത് ശർമ്മയാണ് പുറത്താക്കിയത്. ആറാം ഓവറില്‍ ഡിബ്രുയിനെ ഉമേഷ് യാദവും പുറത്താക്കി. വിക്കറ്റിന് പിന്നില്‍ മനോഹരമായ ക്യാച്ചിലൂടെ സാഹയാണ് ഡിബ്രുയിനെ പുറത്താക്കാൻ സഹായിച്ചത്. പിന്നീട് നായകൻ ഫാഫ് ഡുപ്ലിസിയെ കൂട്ടുപിടിച്ച് ഓപ്പണർ ഡീൻ എല്‍ഗാർ രക്ഷാ പ്രവർത്തനത്തിന് ശ്രമം നടത്തിയെങ്കിലും ഇരുവരെയും പുറത്താക്കി അശ്വിൻ ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചു.

ഇന്നലെ ഒന്നാം ഇന്നിംഗ്സില്‍ അർദ്ധ സെഞ്ച്വറി നേടിയ നേടിയ നായകൻ ഫാഫ് ഡുപ്ലിസിയും വാലറ്റത്ത് 72 റൺസെടുത്ത് പുറത്തായ കേശവ് മഹാരാജുമാണ് ദക്ഷിണാഫ്രിക്കയെ വൻ തകർച്ചയില്‍ നിന്ന് കരയറ്റിയത്. 44 റൺസുമായി വെർണോൺ ഫിലാൻഡർ കേശവ് മഹാരാജിന് മികച്ച പിന്തുണ നല്‍കി. 109 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിൻ നാല് വിക്കറ്റും ഉമേഷ് യാദവ് മൂന്ന് വിക്കറ്റും നേടി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ (1-0)ത്തിന് മുന്നിലാണ്.
Last Updated : Oct 13, 2019, 11:51 AM IST

For All Latest Updates

ABOUT THE AUTHOR

...view details