കേരളം

kerala

ETV Bharat / sports

രണ്ടാം ഏകദിനം ഇന്ന്; ജയിക്കാനുറച്ച് ഇന്ത്യ - 2nd ODI, India tour of windis

പോർട്ട് ഓഫ് സ്പെയിനിലെ ക്യൂൻസ് പാർക്ക് സ്റ്റേഡിയത്തില്‍ മത്സരം രാത്രി ഏഴിന്. ലോകകപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ ഏകദിന മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് തലവേദനയായി ബാറ്റിങിലെ നാലാം നമ്പർ സ്ഥാനം

രണ്ടാം ഏകദിനം ഇന്ന്; ജയിക്കാനുറച്ച് ഇന്ത്യ

By

Published : Aug 11, 2019, 6:21 PM IST

പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റിൻഡീസിന് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ച, മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ലക്ഷ്യമിടുന്നത് ജയത്തോടെ തുടങ്ങാൻ. പോർട്ട് ഓഫ് സ്പെയിനിലെ ക്യൂൻസ് പാർക്ക് സ്റ്റേഡിയത്തില്‍ മത്സരം രാത്രി ഏഴിന്. ലോകകപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ ഏകദിന മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് തലവേദനയായി ബാറ്റിങിലെ നാലാം നമ്പർ സ്ഥാനം. ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നിവരില്‍ ഒരാളെ ഇന്ത്യ ഇന്ന് നാലാം നമ്പരില്‍ പരീക്ഷിച്ചേക്കും. കെല്‍ രാഹുല്‍, മനീഷ് പാണ്ഡെ എന്നിവർക്ക് ഇത്തവണ പകരക്കാരുടെ നിരയിലാകും സ്ഥാനം. അഞ്ചാം നമ്പരില്‍ കേദാർ ജാദവിനും അവസരം നല്‍കിയേക്കും. ബൗളിങ്ങില്‍ മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്, കുല്ർദീപ് യാദവ്, ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ എന്നിവർ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. അതേസമയം, വിൻഡീസ് നിരയില്‍ ക്രിസ് ഗെയ്ല്‍, റോസ്റ്റൺ ചേസ്, എവിൻ ലൂയിസ്, ഷായ് ങോപ്, കെമർ റോച്ച് എന്നിവർ തിരിച്ചെത്തും. മുന്നൂറാം ഏകദിന മത്സരം കളിക്കുന്ന ക്രിസ് ഗെയ്ല്‍ ഇതിഹാസ താരം ബ്രയാൻ ലാറയെ മറികടന്ന് ഏറ്റവുമധികം ഏകദിന മത്സരം കളിക്കുന്ന വിൻഡീസ് താരമാകും. അതോടൊപ്പം ഏറ്റവുമധികം ഏകദിന റൺസ് നേടിയ വിൻഡീസ് താരമാകാൻ ഇനി ഗെയിലിന് എട്ട് റൺസ് കൂടി മാത്രം മതിയാകും. ഇന്ത്യൻ നിരയില്‍ കുല്‍ദീപ് യാദവിന് ആറ് വിക്കറ്റുകൾ കൂടി നേടിയാല്‍ ഏകദിനത്തില്‍ നൂറ് വിക്കറ്റുകൾ തികയ്ക്കാം. മൂന്ന് മത്സരങ്ങൾക്കുള്ളില്‍ 100 വിക്കറ്റുകൾ സ്വന്തമാക്കിയാല്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റെന്ന മുഹമ്മദ് ഷമിയുടെ റെക്കോർഡ് തകർക്കാനും കുല്‍ദീപിന് കഴിയും.

ABOUT THE AUTHOR

...view details