കേരളം

kerala

By

Published : Nov 14, 2019, 4:57 PM IST

Updated : Nov 14, 2019, 6:33 PM IST

ETV Bharat / sports

ഇൻഡോറില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്; ബംഗ്ലാദേശ് 150ന് പുറത്ത്

മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഇശാന്ത് ശർമ, ഉമേഷ് യാദവ്, ആർ അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മായങ്ക് അഗർവാളും ചേതേശ്വർ പൂജാരയും അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് തികച്ചത് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി.

ഇൻഡോറില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്; ബംഗ്ലാദേശ് 150ന് പുറത്ത്

ഇൻഡോർ; ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യദിനം ഇന്ത്യയ്ക്ക് സ്വന്തം. ഒന്നാം ഇന്നിങ്സില്‍ ബംഗ്ലാദേശിനെ 150 റൺസിന് പുറത്താക്കിയ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റൺസെടുത്തിട്ടുണ്ട്. 43 റൺസുമായി ചേതേശ്വർ പൂജാരയും 37 റൺസുമായി മായങ്ക് അഗർവാളുമാണ് ക്രീസില്‍. ആറ് റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇൻഡോറില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ ഇന്ത്യൻ ബൗളർമാർ അതി വേഗം എറിഞ്ഞിടുകയായിരുന്നു. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഇശാന്ത് ശർമ, ഉമേഷ് യാദവ്, ആർ അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 43 റൺസെടുത്ത മുഷ്ഫിക്കർ റഹിമാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ.

ബംഗ്ലാദേശിന് എതിരെ ഇന്ത്യ ഇൻഡോറില്‍ ഇറങ്ങിയത് അഞ്ച് ബൗളർമാരുമായാണ്. മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിയെ ഒഴിവാക്കിയപ്പോൾ പേസർമാരായി ഇശാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർ ടീമില്‍ ഇടം നേടി. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും ആർ അശ്വിനും ടീമിലെത്തി. ഷാക്കിബ് അല്‍ ഹസൻ, തമി ഇക്ബാല്‍ എന്നി പ്രമുഖരില്ലാതെ എത്തിയ ബംഗ്ലാദേശിന് പുതുമുഖ താരങ്ങളുടെ പ്രകടനം നിർണായകമാകും.
Last Updated : Nov 14, 2019, 6:33 PM IST

For All Latest Updates

TAGGED:

1st Test

ABOUT THE AUTHOR

...view details