കേരളം

kerala

ETV Bharat / sports

Cricket 2028 Los Angeles Olympics ക്രിക്കറ്റ് ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത, 2028 ലോസ്‌ ഏഞ്ചലസ് ഒളിമ്പിക്‌സില്‍ കളികാണാൻ അവസരമൊരുങ്ങുന്നു...

Cricket 2028 Olympics in Los Angeles ടി20 പുരുഷ-വനിത ക്രിക്കറ്റിനാണ് ഒളിമ്പിക്‌സില്‍ അവസരമുണ്ടാകുക. ഏഷ്യൻ രാജ്യങ്ങളുടെ മാത്രം കളിയെന്ന് വിശേഷിപ്പിക്കുകയും പത്ത് രാജ്യങ്ങൾ മാത്രം കളിക്കുന്ന ഇനമെന്ന് പരിഹസിക്കുകയും ചെയ്‌തിരുന്ന ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉൾപ്പെടുത്തുന്നത് വഴി ആഗോള തലത്തില്‍ ക്രിക്കറ്റിന്‍റെ വൻ പ്രചാരത്തിന് വഴി തുറക്കുമെന്നാണ് കരുതപ്പെടുന്നത്.

cricket-los-angeles-olympics-2028
cricket-los-angeles-olympics-2028

By ETV Bharat Kerala Team

Published : Oct 9, 2023, 10:55 PM IST

ലണ്ടൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റില്‍ പുരുഷ-വനിത ഇനങ്ങളില്‍ ഇന്ത്യ സ്വർണം നേടിയതിന്‍റെ സന്തോഷത്തിലാണ് ക്രിക്കറ്റ് ആരാധകർ. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷിക്കാൻ ഇതാ മറ്റൊരു വാർത്ത കൂടി. ഒളിമ്പിക്‌സിലും ഇനി ക്രിക്കറ്റ് കാണാം. 2028 ലോസ്‌ ഏഞ്ചലസ് ഒളിമ്പിക്‌സില്‍ 2028 Los Angeles Olympics ക്രിക്കറ്റിനെ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്.

ഫ്ലാഗ് ഫുട്‌ബോൾ, ബേസ്ബോൾ, സോഫ്‌റ്റ് ബോൾ എന്നിവയ്ക്ക് ഒപ്പമാണ് ക്രിക്കറ്റിനും ഒളിമ്പിക്‌സ് പ്രവേശനം. അന്തർദേശീയ ഒളിമ്പിക് കമ്മിറ്റി ഒക്‌ടോബർ 15ന് മുംബൈയില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുൻപ് പാരീസില്‍ 1900 ല്‍ നടന്ന ഒളിമ്പിക്‌സിലാണ് ക്രിക്കറ്റിനെ അവസാനമായി ഉൾപ്പെടുത്തിയത് Men's and women's T20 competitions will be played in the 2028 edition Olympics.

ഒരു നൂറ്റാണ്ടിന് ശേഷം:ടി20 പുരുഷ-വനിത ക്രിക്കറ്റിനാണ് ഒളിമ്പിക്‌സില്‍ അവസരമുണ്ടാകുക. ഏഷ്യൻ രാജ്യങ്ങളുടെ മാത്രം കളിയെന്ന് വിശേഷിപ്പിക്കുകയും പത്ത് രാജ്യങ്ങൾ മാത്രം കളിക്കുന്ന ഇനമെന്ന് പരിഹസിക്കുകയും ചെയ്‌തിരുന്ന ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉൾപ്പെടുത്തുന്നത് വഴി ആഗോള തലത്തില്‍ ക്രിക്കറ്റിന്‍റെ വൻ പ്രചാരത്തിന് വഴി തുറക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളില്‍ ക്രിക്കറ്റിനുള്ള വലിയ പ്രചാരവും അത് വഴി ഒളിമ്പിക്‌സിന് ടെലിവിഷൻ സംപ്രേഷണത്തില്‍ അടക്കം ലഭിക്കുന്ന പ്രചാരവുമെല്ലാം കണക്കിലെടുത്താണ് തീരുമാനം International Olympic Committee. കഴിഞ്ഞ തവണത്തെ കോമൺവെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ക്രിക്കറ്റിന് ലഭിച്ച സ്വീകാര്യതയും ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നിലുണ്ട്.

ABOUT THE AUTHOR

...view details