ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോര്‍ഡും കരീബിയന്‍ പ്രീമിയര്‍ ലീഗും സംയുക്തമായി ഒരു ടി10 ടൂര്‍ണമെന്‍റ് സംഘടിപ്പിക്കും. 'ദി സിക്‌സ്റ്റി' (The 6IXTY) എന്ന പേരിൽ ആരംഭിക്കുന്ന ടൂർണമെന്‍റ് മൂന്ന് മാസത്തിലൊരിക്കൽ നടത്താനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.10-ാം കരീബിയന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി ഓഗസ്റ്റ് 24 മുതൽ 28 വരെയാണ് പ്രഥമ സീസൺ അരങ്ങേറുക.
'ദി സിക്‌സ്റ്റി' ; പുതിയ ടി10 ടൂര്‍ണമെന്‍റുമായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് - വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോര്‍ഡ്
10-ാം കരീബിയന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി ഓഗസ്റ്റ് 24 മുതൽ 28 വരെയാണ് പ്രഥമ സീസൺ അരങ്ങേറുക
മറ്റ് ലീഗുകളിൽ നിന്ന് വ്യത്യസ്‌തമായി ഈ ടൂർണമെന്‍റിൽ നിയമങ്ങൾ വ്യത്യസ്‌തമാണ്. 60 പന്തുകളും 6 വിക്കറ്റുകളുമാണ് ഒരു ഇന്നിങ്ങ്‌സിലുണ്ടാകുക. രണ്ടോവര്‍ ആണ് പവര്‍പ്ലേ ആയി നിശ്ചയിച്ചിരിക്കുന്നത്. ഈ 12 പന്തിൽ 2 സിക്‌സ് നേടാനായാൽ ഒരു ഓവര്‍ കൂടി പവര്‍പ്ലേ ലഭിയ്ക്കും.
ഒരു ബൗളര്‍ക്ക് 2 ഓവറാണ് പരമാവധി എറിയുവാനാകുന്നത്. 45 മിനുട്ടിൽ 10 ഓവര്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നില്ലെങ്കിൽ അവസാന ആറ് പന്തിനായി ഒരു ഫീൽഡറെ ഫീൽഡിംഗ് ടീമിന് നഷ്ടമാകും. ടൂർണമെന്‍റിൽ ആകെ ആറ് ടീമുകളും മൂന്ന് വനിതാ ടീമുകളും ടൂർണമെന്‍റിൽ കളിക്കും.