ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റര്‍ ശിഖർ ധവാന്‍റെ പ്രശസ്‌തിക്ക് കളങ്കം വരുത്തുന്ന അപകീർത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് വേർപിരിഞ്ഞ് കഴിയുന്ന ഭാര്യ അയേഷ മുഖർജിയോട് കോടതി. സമൂഹ മാധ്യമങ്ങള്‍ക്ക് പുറമെ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ മറ്റാരെങ്കിലുമോ ഇത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്നും പട്യാല ഹൗസ് കോടതി ജഡ്‌ജി ഹരീഷ് കുമാറാണ് ഉത്തരവിട്ടത്. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും യോഗ്യതയുള്ള അധികാരികളോട് മാത്രം പറയണമെന്നുമാണ് ഓസ്‌ട്രേലിയൻ പൗരയായ അയേഷയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കരിയർ നശിപ്പിക്കുമെന്നും ചില വിവരങ്ങൾ ക്രിക്കറ്റ് അധികാരികൾ ഉൾപ്പെടെ എല്ലാവരിലേക്കും പ്രചരിപ്പിച്ച് തന്‍റെ പ്രശസ്‌തിക്ക് കളങ്കം വരുത്തുമെന്നും അയേഷ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പ്രശസ്‌തി അത്യുന്നതമായ സ്വത്തായാണ് കണക്കാക്കപ്പെടുന്നതെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. അതിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വീണ്ടെടുക്കാൻ കഴിയില്ലാത്തതിനാല്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.