കേരളം

kerala

ETV Bharat / sports

Chris Woakes On Jasprit Bumrah 'ലോകത്തിലെ ഒന്നാം നമ്പര്‍ ഓള്‍ ഫോര്‍മാറ്റ് ബോളര്‍'; ബുംറയെ പുകഴ്‌ത്തി ക്രിസ് വോക്‌സ് - ഏകദിന ലോകകപ്പ് 2023

Chris Woakes on Jasprit Bhumrah : ജസ്‌പ്രീത് ബുംറ അതുല്യ പ്രതിഭയെന്ന് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ക്രിസ് വോക്‌സ്.

Chris Woakes on Jasprit Bhumrah  Chris Woakes  Jasprit Bhumrah  ODI World Cup 2023  India Squad for ODI World Cup 2023  ജസ്പ്രീത് ബുംറ  ക്രിസ് വോക്‌സ്  ഏകദിന ലോകകപ്പ് 2023  ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ്
Chris Woakes on Jasprit Bhumrah

By ETV Bharat Kerala Team

Published : Sep 22, 2023, 4:02 PM IST

ലണ്ടന്‍:ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയെ (Jasprit Bhumrah) പുകഴ്‌ത്തി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ക്രിസ് വോക്‌സ് (Chris Woakes). ജസ്പ്രീത് ബുംറ ലോകത്തിലെ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബോളറാണെന്നാണ് ക്രിസ് വോക്‌സ് പറയുന്നത് (Chris Woakes on Jasprit Bhumrah). ഏകദിന ലോകകപ്പിന് (ODI World Cup 2023) മുന്നോടിയായി ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ് ഇംഗ്ലീഷ്‌ ഓള്‍റൗണ്ടറുടെ വാക്കുകള്‍.

"ലോകത്തിലെ ഒന്നാം നമ്പര്‍ ഓള്‍ ഫോര്‍മാറ്റ് ബോളര്‍ ജസ്‌പ്രീത് ബുംറയാണെന്നാണ് ഞാന്‍ കരുതുന്നത്. ചെയ്യുന്ന കാര്യങ്ങളിൽ അവൻ വളരെ സെൻസേഷണൽ ആണ്, ഏറെ അതുല്യ പ്രതിഭയാണവന്‍. അവന്‍റെ ആക്ഷൻ മറ്റാരെക്കാളും വ്യത്യസ്‌തമാണ്. ഉയര്‍ന്ന പേസാണ് അവനുള്ളത്. യോര്‍ക്കറുകളും സ്ലോ ബോളുകളും മികച്ചതാണ്. ഒരു വൈറ്റ് ബോൾ ബോളർ എന്ന നിലയിൽ ആവശ്യമുള്ളതെല്ലാം അവനിലുണ്ട്", ക്രിസ് വോക്‌സ് പറഞ്ഞു.

സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ബുംറയുടെ പ്രകടനത്തില്‍ ഇന്ത്യയ്‌ക്ക് വലിയ പ്രതീക്ഷയാണുള്ളത്. പരിക്കിനെ തുടര്‍ന്ന് 11 മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് 29-കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഏറെ നാളായി അലട്ടിയിരുന്ന പുറം വേദനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ബുംറ ഉണ്ടായിരുന്നത്.

ഈ പരിക്ക് ഭേദമാവാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂസിലന്‍ഡില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ താരത്തെ ഓഗസ്റ്റില്‍ അയല്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെയായിരുന്നു ബിസിസിഐ ടീമിലേക്ക് തിരികെ എത്തിച്ചത്. മടങ്ങിവരവില്‍ തന്‍റെ പഴയ മികവ് പുലര്‍ത്താന്‍ താരത്തിന് കഴിയുമോയെന്ന് വിവിധ കോണുകള്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ടായിരുന്നു ബുംറ തന്‍റെ മടങ്ങിവരവ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടന്ന ഏഷ്യ കപ്പിലും മിന്നും പ്രകടനം നടത്താന്‍ 29-കാരന് കഴിഞ്ഞിരുന്നു.

നിലവില്‍ ഓസീസിനെതിരെ പരമ്പര കളിക്കുന്ന ബുംറയേയും ഇന്ത്യന്‍ ടീമിനേയും ഏകദിന ലോകകപ്പാണ് കാത്തിരിക്കുന്നത്. ഓക്‌ടോബര്‍ അഞ്ച് മുതല്‍ക്കാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. 2011-ന് ശേഷം ഇന്ത്യ ആതിഥേയരാവുന്ന ആദ്യ ലോകകപ്പ് കൂടിയാണിത്. വീണ്ടുമൊരു ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ALSO READ: ODI World Cup 2023 Pakistan Squad സ്റ്റാര്‍ പേസര്‍ പുറത്ത്; ഏകദിന ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് (India Squad for ODI World Cup 2023): രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

ABOUT THE AUTHOR

...view details