കേരളം

kerala

ETV Bharat / sports

സ്‌കൈ മികച്ച കളിക്കാരന്‍ തന്നെ, പക്ഷെ അത് വളരെ പ്രധാനമാണ്; ചൂണ്ടിക്കാട്ടി ക്രിസ് ഗെയ്‌ല്‍ - Suryakumar Yadav

Chris Gayle praises Suryakumar Yadav: അവിശ്വസനീയമായ കഴിവുകളുള്ള ബാറ്ററാണ് സൂര്യകുമാര്‍ യാദവെന്ന് ക്രിസ്‌ ഗെയ്‌ല്‍.

Chris Gayle praises Suryakumar Yadav  Chris Gayle on Suryakumar Yadav  India vs South Africa T20I  സൂര്യകുമാര്‍ യാദവ്  സൂര്യകുമാര്‍ യാദവിനെക്കുറിച്ച് ക്രിസ്‌ ഗെയ്‌ല്‍  ക്രിസ്‌ ഗെയ്‌ല്‍  ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20  Suryakumar Yadav  Chris Gayle
Chris Gayle praises Suryakumar Yadav India vs South Africa T20I

By ETV Bharat Kerala Team

Published : Dec 9, 2023, 4:17 PM IST

ജോഹന്നാസ്‌ബെര്‍ഗ് :ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പുകഴ്‌ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ല്‍ (Chris Gayle praises Suryakumar Yadav). ടി20യില്‍ സൂര്യകുമാര്‍ അസാമാന്യമായ പ്രതിഭയാണെന്നാണ് ക്രിസ്‌ ഗെയ്‌ല്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ (India vs South Africa T20I) സ്റ്റാൻഡ് ഇൻ ക്യാപ്‌റ്റനായി സൂര്യ കളത്തിലിറങ്ങാനിരിക്കെയാണ് താരത്തിന്‍റെ വാക്കുകള്‍.

"അവനെ എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല, അസാമാന്യ പ്രതിഭയാണവന്‍. മൈതാനത്തിന്‍റെ ചുറ്റിലും അവന്‍ പന്തടിയ്‌ക്കുന്നു. അതിമനോഹരമാണ് അവന്‍റെ ഷോട്ടുകള്‍.

മികച്ച സ്‌ട്രൈക്ക് റേറ്റാണുള്ളത്. എന്തുകൊണ്ടും ഒരു മികച്ച കളിക്കാരന്‍. നേരത്തെ തന്നെ ഞാന്‍ പറഞ്ഞതു പോലെ അവന് ഏറെ ശോഭനമായ ഭാവിയുണ്ട്.

സ്‌കൈയെപ്പോലെയുള്ള ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം സ്ഥിരത കൂടുതൽ പ്രധാനമാണ്. അവിശ്വസനീയമായ കഴിവുകളാണ് അവനുള്ളത്. അവനെതിരെ എങ്ങിനെ പന്തെറിയണമെന്ന് ബോളര്‍മാര്‍ ഏറെ ചിന്തിക്കുമെന്ന് എനിക്കുറപ്പുണ്ട്.

കാരണം അവന്‍ ഒരു 360 ഡിഗ്രി കളിക്കാരനാണ്. ബോളര്‍മാരെ ഏറെ പ്രയാസപ്പെടുത്തുന്ന കാര്യമാണത്. അവന്‍ അസാധാരണമാണ്" -ക്രിസ് ഗെയ്‌ല്‍ പറഞ്ഞു (Chris Gayle on Suryakumar Yadav). ഇന്ത്യയ്‌ക്കായി 58 ടി20 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സൂര്യയ്‌ക്ക് അതിശയകരമായ 171.71 സ്‌ട്രൈക്ക് റേറ്റും 44.11 ശരാശരിയുമാണുള്ളത്.

ഏകദിനത്തിലേക്ക് തന്‍റെ ഈ ഫോം പകര്‍ത്താന്‍ സൂര്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ മാനേജ്‌മെന്‍റിന്‍റെ നിരന്തര പിന്തുണ ലഭിച്ച 33-കാരന്‍ കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം ഇന്ത്യയ്‌ക്കായി കളിക്കാന്‍ ഇറങ്ങി എന്നതും ശ്രദ്ധേയമാണ്. അതേസമയം നാളെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്‌ക്ക് തുടക്കമാവുന്നത്. ഡര്‍ബനിലെ കിംഗ്‌സ്‌മീഡില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30-നാണ് കളി ആരംഭിക്കുക. തുടര്‍ന്ന് 12-ന് സെന്‍റ്‌ ജോര്‍ജസ്‌ പാര്‍ക്കില്‍ രണ്ടും 14-ന് ജോഹന്നാസ്‌ബെര്‍ഗില്‍ മൂന്നും ടി20കള്‍ നടക്കും.

ALSO READ: സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്; ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുമ്പ് പ്രോട്ടീസിന് കനത്ത തിരിച്ചടി

ഇന്ത്യ ടി20 സ്‌ക്വാഡ്: യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്‌, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ , ജിതേഷ് ശർമ്മ , രവീന്ദ്ര ജഡേജ , വാഷിംഗ്‌ടൺ സുന്ദർ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്‌, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ (India T20I Squad against South Africa)

ദക്ഷിണാഫ്രിക്ക ടി20 സ്‌ക്വാഡ്: എയ്‌ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്‌നിയൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, നാൻഡ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി (ഒന്നും രണ്ടും ടി20 മാത്രം), ഡോനോവൻ ഫെരേര, റീസ ഹെൻഡ്‌റിക്‌സ്, മാർക്കോ ജാൻസെൻ (ഒന്നും രണ്ടും ടി20 മാത്രം), ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രൈസ് ഷംസി, ട്രൈസ്റ്റൻ സ്റ്റബ്‌സ്, ലിസാർഡ് വില്യംസ്, ബ്യൂറാൻ ഹെൻഡ്രിക്‌സ് (South Africa T20I Squad against India)

ABOUT THE AUTHOR

...view details